തൃശൂർ: ജില്ലയിൽ പനിയും മറ്റ് പകർച്ചവ്യാധികളും പടരുന്നു. വൈറൽപ്പനി, എലിപ്പനി, ഡെങ്കിപ്പനി ഇൻഫ്‌ളുവൻസ എന്നിവയാണ് കുത്തനെ ഉയരുന്നത്. ഇതിനിടെ മലേറിയയും മഞ്ഞപ്പിത്തവും ആശങ്കയാകുന്നുണ്ട്. ഡെങ്കിപ്പനി, ഇൻഫ്‌ളുവൻസ, വയറിളക്ക രോഗങ്ങൾ വർദ്ധിക്കുന്നുവെന്നാണ് ആരോഗ്യ വകുപ്പിന്റെ കണക്കുകൾ.
ഒരാഴ്ചയ്ക്കിടെ 7478 പേർക്കാണ് വൈറൽപനി ബാധിച്ചത്. ഇതിൽ 46 പേർ കിടത്തിച്ചികിത്സയ്ക്ക് വിധേയരായി. 1929 പേർക്ക് വയറിളക്ക രോഗങ്ങൾ ബാധിച്ചു. 9 പേർക്ക് എലിപ്പനിയും രണ്ടുപേർക്ക് മലേറിയയും സ്ഥിരീകരിച്ചിരുന്നു. അഞ്ചുപേർക്ക് മഞ്ഞപ്പിത്തവുമുണ്ടായി.
ഈ മാസം 15ന് ഗുരുവായൂരിലും 13ന് തൃശൂർ നഗരസഭാ പരിധിയിലും 12ന് വടക്കാഞ്ചേരിയിലും ഷിഗെല്ല സ്ഥിരീകരിച്ചതും ആശങ്കയാണ്. ഷിഗെല്ല ബാധിച്ച് കൊടകര സ്വദേശി മരിച്ചതും ആശങ്ക ഇരട്ടിയാക്കി.
പനിബാധിത മേഖലകൾ
എലിപ്പനി: കൈപ്പറമ്പ്, പുത്തൂർ, എറിയാട്, തൃശൂർ കോർപറേഷൻ
മലേറിയ: കണ്ടങ്കോട്
ഡെങ്കിപ്പനി: കോലഴി, നടത്തറ, അന്തിക്കാട്, തൃശൂർ കോർപ്പറേഷൻ, വലപ്പാട്, മടക്കത്തറ, പുത്തൂർ
നെന്മണിക്കര. പനഞ്ചേരി, തോളൂർ
ഒരാഴ്ചയിലെ പനി ബാധിതർ
(തീയതി, വൈറൽ പനി, ഡെങ്കിപ്പനി, എലിപ്പനി, വയറിളക്ക രോഗങ്ങൾ, മഞ്ഞപ്പിത്തം, മലേറിയ, ഇൻഫ്‌ളുവൻസ എന്ന കണക്കിൽ)
17-----1083----12-----2----345-----01------00------06
16----1085----08-----00---333-----02------00------08
15----1127----08------02---370-----00-----00------06
14----662----02------00----261-----00------00------03
13-----919-----05----01-----298----00------00------03
12----1130----08-----02-----322----02------01------02
11----1472----16-----02-----317----00------00------02
ആകെ---2478---59---09---1929---05---01--30
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |