SignIn
Kerala Kaumudi Online
Friday, 17 July 2026 3.34 AM IST

മുഖ്യമന്ത്രിക്ക് 5000 കത്തുകൾ അയച്ച് പ്രതിഷേധം

d

ആളൂർ: പൊലീസ് വാഹനം സ്കൂട്ടറിലിടിച്ച് വിദ്യാർത്ഥി ജുവിൻ രാജു മരിക്കുകയും ഒപ്പമുണ്ടായിരുന്ന അനന്തുവിന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ പ്രതിഷേധം ശക്തമാക്കി ജനകീയ കൂട്ടായ്മ. ജുവിന്റെ

കുടുംബത്തിന് നഷ്ടപരിഹാരം അനുവദിക്കുക, അനന്തുവിന്റെ മുഴുവൻ ചികിത്സാച്ചെലവും സർക്കാർ ഏറ്റെടുക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് മുഖ്യമന്ത്രിക്ക് അയയ്ക്കുവാൻ ജനകീയ കൂട്ടായ്മ തയ്യാറാക്കിയ 5000 കത്തുകൾ കൂടൽമാണിക്യം ദേവസ്വം ചെയർപേഴ്സൺ അഡ്വ.സി.കെ.ഗോപി ഏറ്റുവാങ്ങി. കൂട്ടായ്മ കൺവീനർ ഐ.എൻ.ബാബു അദ്ധ്യക്ഷനായി.

ടി.കെ.സന്തോഷ്,ഫാ.ഷാജു ചിറയത്ത്,ടി.ടി.ദിലീപ് കുമാർ,പി.എ.സാബു,യു.കെ.പ്രഭാകരൻ,മോളി വർഗീസ്,ഇ.ഡി. അശോകൻ,ജുമൈല സഗീർ എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL