
മാള: വികസിത് ഭാരത് ഗ്യാരന്റി ഫോർ റോസ്ഗാർ ആൻഡ് ആജീവിക മിഷൻ (വി.ബി.ജി.റാം ജി) പദ്ധതിയുടെ ഭാഗമായി തദ്ദേശസ്ഥാപന ജനപ്രതിനിധികൾക്കായി മാള ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന ഏകദിന പരിശീലനം മന്ത്രി ഒ.ജെ. ജനീഷ് ഉദ്ഘാടനം ചെയ്തു. മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുഭാഷിണി രാജീവ് അദ്ധ്യക്ഷയായി. ബി.ഡി.ഒ. ഉമ ഉണ്ണികൃഷ്ണൻ, ജോയിന്റ് ബി.ഡി.ഒ. രേഷ്മ രവീന്ദ്രൻ, കുഴൂർ പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി പി.ജെ. ജലീൽ എന്നിവർ ക്ലാസുകൾ നയിച്ചു. ജില്ലാ പഞ്ചായത്തംഗം കാവ്യ രഞ്ജിത്, ബ്ലോക്ക് വൈസ് പ്രസിഡന്റ് ബൈജു എടത്താടൻ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |