
പുതുക്കാട്: 20വർഷം മുമ്പ് നിർമ്മാണം ആരംഭിച്ച കുറുമാലി പുഴയിലെ ആറ്റപ്പിള്ളി റഗുലേറ്റർ കം ബ്രിഡ്ജിന്റെ നിർമ്മാണം പൂർത്തിയാക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് പുതുക്കാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനകീയ സമരം ആരംഭിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി കെ.എം ബാബുരാജ് ഉദ്ഘാടനം ചെയ്തു.യു.ഡി.എഫ് നിയോജക മണ്ഡലം ചെയർമാൻ കെ.എ ജോസ് അദ്ധ്യക്ഷനായി. ഡി.സി.സി സെക്രട്ടറി ഡേവീസ്അക്കര, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സുധൻ കാരയിൽ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ ടെസി, മീന മദനൻ, ജോയ് നെല്ലിശ്ശേരി ,ഭാഗ്യവതി ചന്ദ്രൻ,രതി ബാബു,വരന്തരപ്പിള്ളി പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാന്റോ നന്തിപുലം തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |