
ചേർപ്പ്: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഓർമ്മ ദിനം ഉമ്മൻ ചാണ്ടി ചാരിറ്റബിൾ സൊസൈറ്റിയുടെയും ജനശ്രീ ചേർപ്പ് മണ്ഡലം കമ്മിറ്റിയുടെയും നേതൃത്വത്തിൽ ചേർപ്പ് ബി.ആർ.സിയിലെ ഓട്ടിസം സെന്ററിൽ ആചരിച്ചു. ഉമ്മൻചാണ്ടിയുടെ ജന്മനക്ഷത്രമായ അനിഴം നാളിലെ വൃക്ഷമായ ഇലഞ്ഞി മരം ചാണ്ടി ഉമ്മൻ എം.എൽ.എ നട്ടു. ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റ് കെ.ആർ.സിദ്ധാർത്ഥൻ,ജനശ്രീ മണ്ഡലം ചെയർമാൻ പ്രദീപ് വലിയങ്ങോട്ട്,സി.എൻ.ഗോവിന്ദൻ കുട്ടി,ജില്ലാ പഞ്ചായത്തംഗം സി.കെ.വിനോദ്, പഞ്ചായത്തംഗം ജയശ്രീ ഷാജൻ,കെ.ആർ.പിയൂസ്,പ്രസാദ് കിഴക്കൂട്ട് തുടങ്ങിയവർ സംസാരിച്ചു.ബി.ആർ. അസി.പ്രൊജക്ട് കോ.ഒർഡിനേറ്റർ ഉമാദേവി വേണുഗോപാൽ,ശിബ പ്രതീപ്,അഭിലാഷ് മൂലേക്കാട്ടിൽ,നീതു മഹേഷ്,ജെസ്ന ഷിഹാബ്,ഷനിൽ പെരുവനം,രൻജീഷ് കനാൽ,കെ.എ.നിഷാദ് തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |