
മാള: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മൂന്നാം ചരമവാർഷികം മാള ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. മാള ടൗണിൽ നടന്ന സമ്മേളനം മന്ത്രി ഒ.ജെ.ജനീഷ് ഉദ്ഘാടനം ചെയ്തു. ജനഹൃദയങ്ങളിൽ ഇടം നേടിയ
ഉമ്മൻ ചാണ്ടി പൊതുപ്രവർത്തകർക്ക് മാതൃകയായിരുന്നുവെന്ന് മന്ത്രി പറഞ്ഞു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എൻ.എസ്.വിജയൻ അദ്ധ്യക്ഷനായി.പഞ്ചായത്ത് പ്രസിഡന്റ് സുഭാഷിണി രാജീവ്. സോയ് കോലഞ്ചേരി, ജോഷി കാഞ്ഞൂത്തറ, സി.എ.ബെന്നി, ടി.ഐ.കരിം, പി.എസ്.സന്തോഷ് കുമാർ, കരീം മഞ്ഞളിവളപ്പിൽ, ജിയോ കൊടിയൻ, എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |