
ചാലക്കുടി: ജനബാഹുല്യം കണക്കിലെടുത്ത് ലോകകപ്പ് ഫൈനൽ കാണുന്നതിന് ഇരട്ട ബിഗ് സ്‌ക്രീൻ ഒരുക്കി നഗരസഭ. നിലവിൽ 1500പേർക്ക് കളി കാണാനുള്ള സൗകര്യമാണ് നഗരസഭ ഒരുക്കിയിരുന്നത്. പ്രധാന ടീമുകളുടെ കളി ദിവസങ്ങളിൽ നിന്നു കാണാൻപോലും കഴിയാതെ നൂറുകണക്കിനാളുകൾ തിരിച്ചുപോയി.ഈ സാഹചര്യം കണക്കിലെടുത്താണ് മറ്റൊരു സ്ക്രീനും കൂടി സ്ഥാപിക്കുന്നതെന്ന് ചെയർപേഴ്സൺ ആലിസ് ഷിബു പറഞ്ഞു.അർജന്റീന-സ്പെയിൻ മത്സരത്തിൽ വലിയ പുരുഷാരത്തെയാണ് നഗരസഭ പ്രതീക്ഷിക്കുന്നത്. ഫൈനൽ മത്സരത്തിന് മുൻപ് വിവിധ സൗഹൃദ മത്സരങ്ങൾ ഇവിടെ ഒരുക്കി സമ്മാനങ്ങളും നൽകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |