
ചേർപ്പ്:പഞ്ചായത്തിലെ 18-ാം വാർഡിൽ കുടിവെള്ള ക്ഷാമം നേരിടുന്ന ഹെർബർട്ട് കനാൽ,തോപ്പ്,മുത്തുള്ളിയാൽ പ്രദേശങ്ങൾ എം.പി.സുരേഷ് ഗോപിയുടെ ഓഫീസ് പ്രതിനിധി രാജേഷ് നായർ സന്ദർശിച്ചു. കുടിവെള്ള ലഭ്യത സംബന്ധിച്ച നിലവിലെ സാഹചര്യങ്ങൾ മനസ്സിലാക്കി. വാർഡ് അംഗം എം എച്ച്.സജീർ,ബി.ജെ.പി മണ്ഡലം പ്രസിഡന്റ് ശ്രീരജ്.വി,മിഥുൻ, അനീഷ് എന്നിവർ നിലവിലെ സാഹചര്യങ്ങൾ പ്രതിനിധിയെ ധരിപ്പിച്ചു.പരിഹാരമായി എട്ടുമുന മുതൽ ഹെർബർട്ട് കനാൽ വരെ ഏകദേശം 3കി.മീ. പുതിയ പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനുള്ള വാട്ടർ അതോറിട്ടിയുടെ പദ്ധതി സംബന്ധിച്ച ചർച്ച നടന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |