
നെല്ലുവായ്: ധന്വന്തരി ക്ഷേത്രത്തിൽ രാമായണമാസാചരണത്തിന് തുടക്കമായി. എല്ലാ ദിവസവും പ്രത്യേക പൂജകളും അന്നദാനം,ചുറ്റുവിളക്ക്,കേളി,തായമ്പക എന്നിവ നടക്കും. എല്ലാ ദിവസവും രാവിലെ ഔഷധകഞ്ഞി വിതരണം ചെയ്യും. 1 നാണ് പ്രസിദ്ധമായ നെല്ലുവായ് ഔഷധ സേവ. അന്നേ ദിവസം രാവിലെ ആനയൂട്ട്,അഷ്ടദ്രവ്യ മഹാഗണപതി ഹോമം,മഹാ ധന്വന്തരി ഹോമം എന്നിവയും വൈകിട്ട് ദീപാരാധനക്ക് ശേഷം ഗംഭീര പഞ്ചവാദ്യവും ഉണ്ടാകും. 30 മുതൽ ആഗസ്റ്റ് 8വരെ കാനപ്രം ഈശ്വരൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ രാമായണ നവാഹം നടക്കും ദേവസ്വം ഓഫീസർ ജി.ശ്രീരാജ്, അസി.കമ്മിഷണർ കെ.എൻ.ദീപേഷ് എന്നിവർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |