
വെട്ടേക്കാട്ട്: ഓമന ചേച്ചിക്ക് കൃഷി ജീവനാണ്. ഉറക്കമുണരുന്നതു തന്നെ തന്റെ കൃഷിയെ കുറിച്ചോർത്താണ്. കഴിഞ്ഞ തവണ തന്റെ അരയേക്കർ പാടത്ത് ചെയ്ത നെൽക്കൃഷിയിലും അതിനുശേഷം ചെയ്ത പാവക്ക കൃഷിയിലും വളത്തിന്റെയും മരുന്നിന്റെയും ചെലവ് ഒക്കെ കഴിഞ്ഞ് കിട്ടിയപാവക്ക വിറ്റു കഴിഞ്ഞപ്പോൾ പണിക്കൂലി പോലും കിട്ടിയില്ല. കൃഷിയോടുള്ള അമിത സ്നേഹം കൊണ്ടാണ് കഴിഞ്ഞ പതിനഞ്ചു വർഷത്തോളമായി ഓമന ചേച്ചി പച്ചക്കറി കൃഷി ചെയ്തുവരുന്നത്. ഓട്ടോ ഡ്രൈവറായ മകൻ പ്രദീപും കൃഷി പണിയിൽ സഹായിക്കാനെത്തും. ഒട്ടുമിക്ക പണികളെല്ലാം ചെയ്യുന്നത് അമ്മയും മകനുമാണ്. ഓണവിപണിക്കായി ഇപ്പോൾ ചെയ്യുന്നത് പയർ കൃഷിയാണ്. രണ്ടാം വിളയായി അതേ തടത്തിൽ തന്നെ പയർകൃഷി ഇറക്കിയതിനാൽ ഉത്പാദന ചെലവിൽ കുറവുണ്ട്. എങ്കിലും ദിവസവും പണി ഉണ്ടാകും. വെള്ളവും വളവും തൊള്ളിയായിട്ടാണങ്കിലും കൃത്യ അളവിൽ നൽകണം. കീടങ്ങളെ നിയന്ത്രിക്കുവാൻ പല തരത്തിലുള്ള മരുന്നുകൾ മാറി മാറി തളിക്കണം. വിള തിന്നാനെത്തുന്ന മയിൽ,തത്ത തുടങ്ങിയ പക്ഷികളെ കാത്തിരിക്കണം. ഇപ്പോൾ അമ്പതു ദിവസത്തോളമായി മൂപ്പ്. പന്തലിൽ നിരന്ന് തുടങ്ങന്നു. പയർ ഉണ്ടായി തുടങ്ങി. ഇനി വിളവ് കൂടി തുടങ്ങും. മൂന്നര മാസമാണ് ഈ വിളയുടെ കാലാവധി. ഓണക്കാലമെത്തുമ്പോൾ ശരാശരി വിളവ് കിട്ടുമെന്നാണ് പ്രതീക്ഷ. മൂന്നു ദിവസം കൂടുമ്പോൾ പയർ പൊട്ടിക്കാം. അമ്പത് കിലോ വെച്ച് ശരാശി ഇരുപത് തവണ പൊട്ടിക്കാം. മൊത്തം ഒരു ടണ്ണാണ് ശരാശരി വിളവ് ലഭിക്കുക. ഇവ വെജിറ്റബിൾ ഫ്രൂട്സ് പ്രൊമോഷൻ കൗൺസിൽ ഓഫ് കേരളയുടെ കളപ്പാറയിലെ കേപ്രത്തിൽ എത്തിച്ചാൽ മതി. നിശ്ചിത വില്പന കമ്മീഷൻ എടുത്ത് ശേഷം തുക കർഷകർക്ക് ലഭിക്കും. കഴിഞ്ഞ കൃഷിയിലുണ്ടായ നഷ്‌ടം പയറിലൂടെ വീണ്ടെടുക്കാം എന്ന പ്രതീക്ഷയുണ്ട്. പ്രതികൂല കാലാവസ്ഥയോടും പലവിധ കീടങ്ങളോടും മല്ലടിച്ച് കൃഷി ലാഭകരമല്ലാത്ത സ്ഥിതിയിലെത്തി തളർന്ന പല കർഷകരും പച്ചക്കറി കൃഷി ഉപേക്ഷിക്കുകയാണ്. എങ്കിലും തളരാതെ മണ്ണിൽ പൊന്നു വിളയിക്കുവാൻ കഴിയുമെന്ന പ്രതീക്ഷയിൽ മല്ലടിക്കുകയാണ് ഈ വീട്ടമ്മ.
തടമെടുത്ത്
ഡ്രിപ്പ് ഇറിഗേഷനുള്ള പൈപ്പുകൾ ഇട്ട് അതിനു മുകളിൽ കളകൾ നിയന്ത്രിക്കുന്നതിന് മൾച്ചിംഗ് ഷീറ്റുകൾ വിരിച്ച് നിശ്ചിത അകലത്തിലും വ്യാസത്തിലും ദ്വാരങ്ങൾ ഇട്ട് അവിടെയാണ് വിത്ത് നടുന്നത്. ചെടി വളരുമ്പോൾ കയറ്റാൻ പന്തൽ ഉണ്ടാക്കണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |