SignIn
Kerala Kaumudi Online
Sunday, 19 July 2026 9.21 PM IST

ആനകൾക്ക് സുഖചികിത്സ

s

തൃശൂർ: കൊച്ചിൻ ദേവസ്വം ബോർഡിന്റെ ആനകൾക്ക് ആരോഗ്യ സംരക്ഷണത്തിനും ശരീരപുഷ്ഠിക്കും വേണ്ടി ഒരുമാസം നീണ്ടുനിൽക്കുന്ന സുഖചികിത്സ ആരംഭിച്ചു. സുഖചികിത്സയുടെ ഉദ്ഘാടനം ശ്രീവടക്കുന്നാഥൻ ക്ഷേത്രാങ്കണത്തിൽ വെച്ച് കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.രവീന്ദ്രൻ, ഗജവീരൻ എറണാകുളം ശിവകുമാറിന് ആദ്യ ഉരുള നൽകിക്കൊണ്ട് നിർവഹിച്ചു. ദേവസ്വം സെക്രട്ടറി പി.ബിന്ദു, അസിസ്റ്റന്റ് കമ്മീഷണർ എം.മനോജ്കുമാർ, ദേവസ്വം ബോർഡ് എലിഫന്റ് കൺസൾട്ടന്റ് ഡോ.പി.ബി.ഗിരിദാസ്, ശ്രീവടക്കുന്നാഥൻ ദേവസ്വം മാനേജർ ലക്ഷ്മി.കെ.പ്രകാശ്, ജീവധനംമാനേജർ കെ.എൻ.കൃഷ്ണൻകുട്ടി, ശ്രീവടക്കുന്നാഥൻ ക്ഷേത്ര ഉപദേശകസമിതി സെക്രട്ടറി കെ.എ.മനോജ്കുമാർ, ഉപദേശകസമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.വിവിധ ഔഷധങ്ങൾ ചേർത്ത ചോറുരളയും, ച്യവനപ്രാശം, അരി, അഷ്ടചൂർണ്ണം, മഞ്ഞൾപ്പൊടി, ഉപ്പ്, വിവിധങ്ങളായ സിറപ്പുകളും, ഗുളികകളുമാണ്‌ സുഖചികിത്സയ്ക്കായി ദേവസ്വത്തിലെ ആനകൾക്ക് നൽകുന്നത്. ദേവസ്വം ബോർഡ് എലിഫെന്റ് കൺസൾട്ടന്റ് ഡോ.പി.ബി.ഗിരിദാസന്റെ മേൽനോട്ടത്തിലാണ് ചികിത്സ നടത്തുന്നത്. കൊച്ചിൻ ദേവസ്വം ബോർഡിന് നിലവിൽ 5 ആനകളാണുള്ളത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL