തൃപ്രയാർ: സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി മർച്ചന്റ്‌സ് അസോസിയേഷൻ വലപ്പാട് യൂണിറ്റിന്റെ നേതൃത്വത്തിൽ വ്യാപാരികൾ ലഹരിവിരുദ്ധ പ്രചാരണമായ 'തൂഫാന്' ഐക്യദാർഢ്യം പ്രഖ്യാപിച്ച് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലി. യൂണിറ്റ് പ്രസിഡന്റ് താജുദ്ദീൻ കാവുങ്ങൽ ദേശീയപതാക ഉയർത്തി. വ്യാപാരി സംഘടനയുടെ കുടുംബ സുരക്ഷാ പദ്ധതിയിൽ അംഗമായിരുന്ന അന്തരിച്ച പുതുവീട്ടിൽ ശിവരാമന്റെ കുടുംബത്തിനുള്ള 15 ലക്ഷം രൂപയുടെ ചെക്ക് ജില്ലാ വൈസ് പ്രസിഡന്റ് കെ.കെ. ഭാഗ്യനാഥൻ കൈമാറി. ബഷീറുദ്ദീൻ, സതീഷ് ബാബു, പ്രേംലാൽ, വി.എം.സീനത്ത്, മെഹറുന്നീസ ഷെബീർ എന്നിവർ നേതൃത്വം നൽകി. സെക്രട്ടറി ആർ.എ. മുഹമ്മദ്, കെ.ജെ.ശ്രീരാജ് എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |