ആമ്പല്ലൂർ: സ്‌റ്റേറ്റ് കർഷക തൊഴിലാളി ഫെഡറേഷൻ പുതുക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വില്ലേജ് ഓഫീസ് മാർച്ചും ധർണയും സംഘടിപ്പിച്ചു. സംസ്ഥാന സെക്രട്ടറി വി.എസ്.പ്രിൻസ് ഉദ്ഘാടനം ചെയ്തു. ജില്ലാ ജോ.സെക്രട്ടറി പി.എം.നിക്‌സൻ അദ്ധ്യക്ഷനായി. മണ്ഡലം പ്രസിഡന്റ് പി.സി.സാജു, സി.പി.ഐ മണ്ഡലം സെക്രട്ടറി സി.യു.പ്രിയൻ,കിസാൻ സഭ മണ്ഡലം സെക്രട്ടറി കെ.എം.ചന്ദ്രൻ,ഡെന്നീസ് പുളിക്കൻ കെ.ആർ.അനൂപ് എന്നിവർ സംസാരിച്ചു. സഹകരണ സംഘം ജീവനക്കാർ വഴി എത്തിച്ചിരുന്ന ക്ഷേമപെൻഷൻ നിറുത്തലാക്കാനുള്ള യു.ഡി.എഫ് സർക്കാർ നീക്കം ഉപേക്ഷിക്കുക ക്ഷേമപെൻഷൻ അട്ടിമറിക്കാനുള്ള ഗൂഢാലോചനകളെ ചെറുത്തുതോൽപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |