
വടക്കാഞ്ചേരി: ലീഗിനും ജമാ അത്തെ ഇസ്ലാമിക്കും മുന്നിൽ മുഖ്യമന്ത്രി വി.ഡി.സതീശൻ ദേശീയത പണയപ്പെടുത്തിയതായി എൻ.ഡി.എ വൈസ് ചെയർമാൻ എ.എൻ. രാധാകൃഷ്ണൻ പറഞ്ഞു. കേരളത്തിൽ വന്ദേമാതരം സ്വാതന്ത്ര്യദിനത്തിൽ ആലപിക്കാതിരുന്നത് തികഞ്ഞ വെല്ലുവിളിയാണെന്നും കുറ്റപ്പെടുത്തി. മഹിളാ മോർച്ച സ്വാതന്ത്ര്യദിന പരിപാടിയായ 'മാ ഭവാനി' ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി.ജെ.പി നോർത്ത് ജില്ലാ പ്രസിഡന്റ് അഡ്വ: നിവേദിത, ജനറൽ സെക്രട്ടറി വിപിൻ കൂടിയേടത്ത്, അഡ്വ: ഉല്ലാസ് ബാബു, സുഭാഷ് ആദൂർ, മഹിളാ മോർച്ച പ്രസിഡന്റ് ജമീല, ജിജി മോൾ, ഷീല പണിക്കർ, ഗോപിക മനോജ് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |