
തൃശൂർ: പുരോഗമനാത്മകവും നൂതനവുമായ ആധുനിക നവോത്ഥാന ചിന്തകൾക്ക് തിരികൊളുത്തിയത് പ്രൊഫ. എം.കെ. സാനുവിന്റെ രചനകളും സാംസ്‌കാരിക നിലപാടുകളുമായിരുന്നെന്ന് എഴുത്തുകാരനും ചിന്തകനുമായ അഞ്ചത്ത് ബാലകൃഷ്ണൻ അഭിപ്രായപ്പെട്ടു. തൃശൂർ ലിറ്റററി ഫോറത്തിന്റെയും എം.കെ. സാനു ലിറ്റററി സൊസൈറ്റിയുടെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 'പ്രൊഫ. എം.കെ. സാനു അക്ഷരങ്ങളുടെ സ്‌നേഹഭാജനം' സെമിനാറിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഡോ. സരസ്വതി ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. കെ. ഉണ്ണിക്കൃഷ്ണൻ, ശശി കളരിയേൽ, രാമചന്ദ്രൻ കോലഴി, സുരേഷ് കോമ്പാത്ത്, കെ. രഘുനാഥൻ, മോഹൻദാസ് പാറപ്പുറത്ത്, നഫീസത്ത് ബീവി, ഡോ. ആനന്ദൻ എന്നിവർ പങ്കെടുത്തു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |