
തൃശൂർ: സെന്റ് തോമസ് കോളേജിലെ എൻ.എസ്.എസ് വിദ്യാർത്ഥികളുടെ 'മണ്ണും മനസ്സും' പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച 'അത്തത്തിന് ഒരു വട്ടിപ്പൂവ്' സംരംഭത്തിന്റെ ആദ്യ വിളവെടുപ്പ് നടന്നു. ഇന്നലെ കോളേജ് മാനേജർ മാർ ടോണി നീലങ്കാവിൽ ആദ്യ വിളവെടുപ്പ് നിർവഹിച്ചു.
ഓണവിപണി ലക്ഷ്യമിട്ട് രണ്ട് മാസങ്ങൾക്ക് മുൻപാണ് കോളേജിന്റെ ചേറൂർ ക്യാമ്പസിൽ ചെണ്ടുമല്ലിക്കൃഷി ആരംഭിച്ചത്. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഡോ. റീജ ജോൺസൺ, ഗ്രീൻ തമ്പ് കമ്മിറ്റി ലീഡർമാരായ ശശികാന്ത്, ശ്രീനന്ദ എന്നിവർ നേതൃത്വം നൽകി.
പരീക്ഷണാടിസ്ഥാനത്തിൽ തുടക്കം കുറിച്ച സംരംഭം വൻ വിജയമായതോടെ, വരുംദിവസങ്ങളിൽ വിവിധയിനം വിളവുകൾ തുടർച്ചയായി കൃഷി ചെയ്യാനാണ് പ്രവർത്തകരുടെ തീരുമാനം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |