
വാഷിംഗ്ടൺ: ഇറാൻ യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങൾ നീളുന്നതിനിടെ, യു.എസിൽ ജനങ്ങൾക്ക് ഇരുട്ടടിയായി ഇന്ധന വില കുതിച്ചുയരുന്നു. പെട്രോളിന്റെ ശരാശരി റീട്ടെയിൽ നിരക്ക് ഗാലണിന് 4.08 ഡോളറായെന്ന് അമേരിക്കൻ ഓട്ടോമൊബൈൽ അസോസിയേഷൻ ചൂണ്ടിക്കാട്ടി. കഴിഞ്ഞ വർഷം ഇതേ കാലയളവിലെ നിരക്കുമായി താരതമ്യം ചെയ്യുമ്പോൾ 29 ശതമാനത്തിന്റെ വർദ്ധനവ്. ഇറാൻ യുദ്ധവും ലോകത്തിന്റെ നിർണായക ഊർജ്ജ ഇടനാഴിയായ ഹോർമുസ് കടലിടുക്ക് അടഞ്ഞതുമാണ് വിലക്കയറ്റത്തിന് കാരണം.
അതേസമയം ഇന്ധന വിലക്കയറ്റം ജനം അംഗീകരിക്കണമെന്നാണ് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രതികരണം. ഇറാൻ ആണവായുധ നിർമ്മിക്കുന്നത് തടയാനായി രാജ്യം നടത്തുന്ന പോരാട്ടത്തിന് വേണ്ടിയുള്ള ത്യാഗമായി ഇതിനെ കാണണമെന്നും ട്രംപ് പറഞ്ഞു. ' താൻ ചെയ്യുന്നത് ശരിയാണ്. അതുകൊണ്ട് ജനങ്ങളോട് മാപ്പ് പറയില്ല ' - യുദ്ധം അവസാനിക്കുമ്പോൾ വില ഇടിയുമെന്നും കഴിഞ്ഞ ദിവസം ന്യൂയോർക്കിൽ നടന്ന റാലിയിൽ ട്രംപ് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |