SignIn
Kerala Kaumudi Online
Tuesday, 26 May 2026 5.17 AM IST

അടിസ്ഥാന വ്യവസായ മേഖലയിൽ ഉത്പാദനം തളരുന്നു

crude

കൊച്ചി: അടിസ്ഥാന വ്യവസായ മേഖലയിലെ ഉത്പാദനത്തിൽ ഫെബ്രുവരിയിൽ കനത്ത ഇടിവുണ്ടായെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. എണ്ണ, പ്രകൃതി വാതക ഉത്പാദനത്തിലെ ഇടിവ് മൂലം ഫെബ്രുവരിയിൽ അടിസ്ഥാന വ്യവസായ രംഗത്തെ വളർച്ച നിരക്ക് അഞ്ച് മാസത്തെ താഴ്ന്ന നിരക്കായ 2.9 ശതമാനത്തിലെത്തി. ക്രൂഡോയിൽ ഉത്പാദനം ഫെബ്രുവരിയിൽ മുൻവർഷത്തേക്കാൾ 5.2 ശതമാനം കുറഞ്ഞു. പ്രകൃതി വാതക ഉത്പാദനത്തിൽ ആറ് ശതമാനം ഇടിവുണ്ടായി. വൈദ്യുതി ഉത്പാദനം ഫെബ്രുവരിയിൽ 2.8 ശതമാനം ഉയർന്നു. സംസ്‌ക്കരിച്ച എണ്ണയുടെ ഉത്പാദനം മുൻവർഷത്തെ 8.3 ശതമാനത്തിൽ നിന്നും ഫെബ്രുവരിയിൽ 0.8 ശതമാനമായി ഇടിഞ്ഞു. സിമന്റ് ഉത്പാദനം 10.5 ശതമാനമായി കുറഞ്ഞെങ്കിലും സ്‌റ്റീൽ മേഖലയിലെ വളർച്ച 5.6 ശതമാനമായി ഉയർന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360