SignIn
Kerala Kaumudi Online
Thursday, 25 June 2026 4.10 AM IST

അച്ചടി സേവന, ഉത്പ്പന്ന നിരക്കുകൾ ഉയർത്തി

printing

കൊച്ചി : പേപ്പർ, മഷി, കെമിക്കൽസ്, പ്രിന്റിംഗ് പ്ലേറ്റുകൾ, ലാമിനേഷൻ ഫിലിം തുടങ്ങിയ അസംസ്കൃത വസ്തുക്കളുടെ വില അമിതമായി വർദ്ധിച്ച സാഹചര്യത്തിൽ അച്ചടി സേവന, ഉൽപ്പന്ന നിരക്കുകൾ 20 ശതമാനം കൂട്ടിയെന്ന് കേരള പ്രിന്റേഴ്‌സ് അസോസിയേഷൻ (കെ.പി.എ.) അറിയിച്ചു.

അസംസ്കൃത സാധനങ്ങളുടെ ഇറക്കുമതി ചെലവ് കുതിച്ചുയർന്നതും വിപണിയിലെ ഉപഭോഗ തളർച്ചയും അച്ചടിമേഖലയെ പൊതുവായും ചെറുകിട യൂണിറ്റുകളെ പ്രത്യേകിച്ചും പ്രതിസന്ധിയിലാക്കി.

അച്ചടി വ്യവസായത്തിലെ പ്രതിസന്ധി മറികടക്കാൻ നിരക്ക് വർദ്ധന അനിവാര്യമാണെന്ന് കെ.പി.എ. സംസ്ഥാന പ്രസിഡന്റ് വൈ. വിജയൻ, ജനറൽ സെക്രട്ടറി പി.എം. ഹസൈനാർ എന്നിവർ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360