
ജാംനഗർ : കൊളംബിയയിലെ മഗ്ദലീന നദീതടത്തിലെ എൺപത് ഹിപ്പോപൊട്ടാമസുകളെ കൊല്ലുന്നതിന് നൽകിയ അനുമതി പുന:പരിശോധിക്കണമെന്ന് റിലയൻസ് ഇൻഡസ്ട്രീസ് എക്‌സിക്യുട്ടീവ് ഡയറക്ടറും ലോകത്തിലെ പ്രമുഖ വന്യജീവിരക്ഷ സംരക്ഷണ കേന്ദ്രമായ വൻതാരയുടെ സ്ഥാപകനുമായ അനന്ത് മുകേഷ് അംബാനി കൊളംബിയ സർക്കാരിനോട് അഭ്യർത്ഥിച്ചു. ശാസ്ത്രീയമായും മാനുഷികമായും സുരക്ഷിതമായ രീതിയിൽ ഈ ഹിപ്പോകളെ ഗുജറാത്ത് ജാംനഗറിലുള്ള വൻതാരയിൽ സ്ഥിരമായി താമസിപ്പിക്കാമെന്നും അദ്ദേഹം പറഞ്ഞു. കൊളംബിയയുടെ പരിസ്ഥിതി, സുസ്ഥിര വികസന മന്ത്രി ഐറീൻ വെലെസ് ടോറസിന് അയച്ച കത്തിൽ സമഗ്രമായ പരിഹാരങ്ങളും നിർദേശിച്ചു. മൃഗക്ഷേമത്തിനും സംരക്ഷണത്തിനുമുള്ള അനന്ത് അംബാനിയുടെ ദീർഘകാല പ്രതിബദ്ധതയാണ് ഇതിലൂടെ പ്രതിഫലിക്കുന്നത്. ഈ രംഗത്തെ സംഭാവനകൾക്ക് ഗ്ലോബൽ ഹ്യൂമൻ അവാർഡ് ലഭിച്ച ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയും ആദ്യ ഏഷ്യക്കാരനും അനന്ത് അംബാനിയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |