SignIn
Kerala Kaumudi Online
Thursday, 25 June 2026 3.02 AM IST

വി.ഐ.ടി പ്രവേശന പരീക്ഷയ്ക്ക് തുടക്കം 

vit

ചെന്നൈ: വെല്ലൂർ ഇൻസ്‌റ്റിറ്റ്യൂട്ട് ഒഫ് ടെക്‌നോളജിയുടെ (വി.ഐ.ടി) വിവിധ എൻജിനിയറിംഗ് കോഴ്‌സുകളിലെ പ്രവേശന പരീക്ഷയ്ക്ക്(വി.ഐ.ടി ഇ.ഇ.ഇ.2026) തുടക്കമായി. വി.ഐ.ടിയുടെ വെല്ലൂർ, ചെന്നൈ, അമരാവതി, ഭോപാൽ കാമ്പസുകളിലെ അടുത്ത അദ്ധ്യയന വർഷത്തെ പ്രവേശനത്തിനുള്ള പരീക്ഷ രാജ്യത്തെ 129 നഗരങ്ങളിൽ 212 കേന്ദ്രങ്ങളിലായി മേയ് മൂന്ന് വരെ നടക്കും.
സിംഗപ്പൂർ, ഖത്തർ, മസ്‌കറ്റ്, ദുബായ്, കുവൈത്ത്, അൽ മനാമ തുടങ്ങിയ കേന്ദ്രങ്ങളിൽനിന്നുള്ള വിദ്യാർത്ഥികളും ഈ വർഷം പ്രവേശന പരീക്ഷയെഴുതുമെന്ന് അമരാവതി വി.ഐ.ടിയുടെ എ.പി. സർവകലാശാലാ കാമ്പസിൽ നടന്ന ചടങ്ങിൽ വൈസ് ചാൻസലർ ഡോ. പി. അരുൾ മൊഴിവർമൻ പറഞ്ഞു. പരീക്ഷാഫലം മേയ് രണ്ടാം വാരത്തോടെ പ്രസിദ്ധീകരിക്കുമെന്ന് രജിസ്ട്രാർ ഡോ. ജഗദീഷ് ചന്ദ്ര അറിയിച്ചു. ഓൺലൈൻ കൗൺസലിംഗ് മേയ്, ജൂൺ മാസങ്ങളിൽ നടക്കും. 1.5 ലക്ഷം വരെ റാങ്ക് ലഭിച്ചവർക്ക് കൗൺസിലിംഗിൽ പങ്കെടുക്കാമെന്ന് അഡ്മിഷൻ വിഭാഗം ഡെപ്യൂട്ടി ഡയറക്ടർ ഡോ. ജോൺ പ്രദീപ് അറിയിച്ചു. കൂടുതൽ വിവരങ്ങൾ https://vit.ac.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360