SignIn
Kerala Kaumudi Online
Wednesday, 13 May 2026 2.11 AM IST

ജോയ്ആലുക്കാസ് 'പ്രൈഡ് 2026' കൊച്ചിയിൽ

Increase Font Size Decrease Font Size Print Page
joy

കൊച്ചി: പ്രമുഖ ജുവലറി ഗ്രൂപ്പായ ജോയ്ആലുക്കാസുമായി സഹകരിക്കുന്ന വ്യാവസായിക പ്രമുഖർ, പങ്കാളിത്ത സ്ഥാപനങ്ങൾ എന്നിവരുടെ ആഗോള സംഗമം 'പ്രൈഡ് 2026' കൊച്ചിയിൽ ജോയ്ആലുക്കാസ് ചെയർമാൻ ഡോ. ജോയ് ആലുക്കാസ്, ജോളി ജോയ് ആലുക്കാസ് എന്നിവർ ഉദ്‌ഘാടനം ചെയ്തു. ജോയ്ആലുക്കാസ് ഗ്രൂപ്പിന്റെ ആഭരണങ്ങൾ ആഗോളതലത്തിൽ വിതരണം ചെയ്യുന്ന പ്രമുഖർ, പങ്കാളികൾ, വിശിഷ്ടാതിഥികൾ എന്നിവർക്ക് പുറമെ നാഷണൽ ജെംസ് ആൻഡ് ജുവലറി കൗൺസിൽ ഒഫ് ഇന്ത്യ ചെയർമാൻ പ്രമോദ് അഗർവാൾ, ആർട്ട് ജുവലറി മാഗസിൻ ചീഫ് എഡിറ്റർ സുമേഷ് വധേര, പി.ജി.ഐ ഇന്ത്യ എം.ഡി വൈശാലി ബാനർജി, സിനിമാതാരം അപർണ ബാലമുരളി, ജോയ്ആലുക്കാസ് സി.ഇ.ഒ ജോൺ പോൾ ആലുക്കാസ്, എക്‌സിക്യുട്ടീവ് ഡയറക്ടർമാരായ തോമസ് മാത്യു, ആന്റണി ജോസ്, ഡയറക്ടർമാരായ സോണിയ ആലുക്കാസ്, എൽസ ജോയ് ആലുക്കാസ് എന്നിവരും പങ്കെടുത്തു. ലോകമെമ്പാടുമുള്ള 200 വിതരണ പങ്കാളികൾ പങ്കെടുത്തു. പരസ്‌പര വിശ്വാസത്തിലും സത്യസന്ധതയിലും പടുത്തുയർത്തിയതാണ് വിതരണ പങ്കാളികളുമായുള്ള ബന്ധമെന്നും അവരുടെ കഴിവും കരവിരുതുമാണ് ജോയ്ആലുക്കാസ് ഗ്രൂപ്പിനെ ആഗോള ബ്രാൻഡാക്കിയതെന്നും ഡോ. ജോയ് ആലുക്കാസ് പറഞ്ഞു.

TAGS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360