
തിരുവനന്തപുരം:ഇടപാടുകാരുടെ വീട്ടുപടിക്കലെത്തി വായ്പ ലഭ്യമാക്കുന്ന കേരള ബാങ്കിന്റെ കെ.ബി പ്രീമിയം വായ്പ പദ്ധതി ഉദ്ഘാടനം ചെയ്തു. നിലവിലുള്ള പലിശ നിരക്കിൽ 0.25 ശതമാനം ഇളവ് പദ്ധതി പ്രകാരം ലഭ്യമാകും.
എറണാകുളം കോർപ്പറേറ്റ് ബിസിനസ് ഓഫീസിൽ നടന്ന ബാങ്കിന്റെ 2026-27 സാമ്പത്തിക വർഷത്തിലെ ആദ്യ ബിസിനസ് അവലോകനയോഗത്തിൽ ബാങ്ക് പ്രസിഡന്റ് പി. മോഹനൻ മാസ്റ്റർ ആദ്യ വായ്പ അനുവാദപത്രം കൈമാറി. ബാങ്കിൽ നിന്നും വായ്പയെടുത്ത് കുറഞ്ഞത് മൂന്ന് വർഷം കൃത്യമായി തിരിച്ചടവ് നടത്തിയ ഇടപാടുകാർക്കാണ് കെ.ബി പ്രീമിയം വായ്പ അനുവദിക്കുക. ബാങ്കിന്റെ പ്രൊസസ്സിംഗ് ചാർജ്ജിൽ 50 ശതമാനം വരെ ഇളവുണ്ടാകും. 48 മണിക്കൂറിനുള്ളിൽ വായ്പ ലഭിക്കും. ചടങ്ങിൽ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസർ ജോർട്ടി എം.ചാക്കോ, ഭരണസമിതിയംഗങ്ങളായ പി.ഗാനകുമാർ, എസ്.ഹരിശങ്കർ,അഡ്വ.ശ്രീജ ഷൈജുദേവ്, എക്‌സിക്യുട്ടീവ് ഡയറക്ടർ റോയ് എബ്രഹാം,ചീഫ് ജനറൽ മാനേജർമാരായ എ.അനിൽകുമാർ, ടി.കെ റോയ് എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |