SignIn
Kerala Kaumudi Online
Monday, 15 June 2026 8.12 AM IST

കുളവാഴയിൽ നിന്നും ഇന്ധന ബ്രിക്കറ്റുകൾ

report

കൊച്ചി: വ്യാവസായിക ആവശ്യങ്ങൾക്കുള്ള ബയോമാസ് ബ്രിക്കറ്റുകൾ കുളവാഴയിൽ നിന്നും നിർമ്മിക്കുന്നതിനുള്ള പഠന റിപ്പോർട്ട് എറണാകുളം ജില്ലാ കളക്ടർക്ക് ജെയിൻ യൂണിവേഴ്‌സിറ്റിയുടെ ഫ്യൂച്ചർ കേരള മിഷൻ സമർപ്പിച്ചു.

കളക്ടർ ജി. പ്രിയങ്കയുടെ അഭ്യർത്ഥിച്ചതിനാലാണ് ഫ്യൂച്ചർ കേരള മിഷൻ പഠനം നടത്തിയത്. ജൈവ മാലിന്യങ്ങൾ കംപ്രസ് ചെയ്ത് നിർമ്മിക്കുന്ന പരിസ്ഥിതി സൗഹൃദ ഇന്ധനമാണ് ബയോമാസ് ബ്രിക്കറ്റുകൾ.

ഫ്യൂച്ചർ കേരള മിഷൻ ചെയർമാനും മുൻ അംബാസഡറുമായ പ്രൊഫ. വേണു രാജാമണിയുടെ നേതൃത്വത്തിൽ ഫ്യൂച്ചർ കേരള മിഷൻ ചീഫ് കോ-ഓർഡിനേറ്റർ ജ്യോത്സന വിശുദ്, ജെയിൻ ബിസിനസ് സ്‌കൂൾ ഡെപ്യൂട്ടി ഡയറക്ടർ ഡോ. സിമ്മി കുര്യൻ, അസോസിയേറ്റ് പ്രൊഫസർ ഡോ. ഗിരീഷ് എസ്. പതി, അസി. പ്രൊഫ. ഡോ. ലിബിൻ തോമസ് എന്നിവരടങ്ങുന്ന സംഘമാണ് റിപ്പോർട്ട് സമർപ്പിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360