
കൊച്ചി: ഇന്ത്യയുടെ സാമ്പത്തിക ഭൂപടത്തിൽ വിപ്ലവകരമായ മാറ്റങ്ങൾ വരുത്തിയ ഗിഫ്റ്റ് സിറ്റിയുടെ വിസ്മയങ്ങൾ നേരിട്ടറിയാൻ ഫിക്കി കേരള സ്റ്റേറ്റ് കൗൺസിൽ അവസരമൊരുക്കുന്നു. മെയ് 29ന് ഗിഫ്റ്റ് സിറ്റി സന്ദർശിക്കുന്ന പ്രത്യേക പ്രതിനിധി സംഘത്തിലേക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. ഗുജറാത്തിൽ അഹമ്മദാബാദിനും ഗാന്ധിനഗറിനും ഇടയിലായി 886 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന ഗിഫ്റ്റ് സിറ്റി ഇന്ത്യയിലെ ആദ്യത്തെ പ്രവർത്തനക്ഷമമായ ഇന്റർനാഷണൽ ഫിനാൻഷ്യൽ സർവീസസ് സെന്ററും സ്മാർട്ട് സിറ്റിയുമാണ്. ലോകോത്തര നിലവാരത്തിലുള്ള അടിസ്‌ഥാനസൗകര്യം, അന്താരാഷ്ട്ര നിലവാരമുള്ള നിയന്ത്രണ സംവിധാനങ്ങൾ, ആകർഷകമായ നികുതി ആനുകൂല്യങ്ങൾ എന്നിവയാണ് ഗിഫ്റ്റ് സിറ്റിയുടെ പ്രധാന ആകർഷണങ്ങൾ. ബാങ്കിംഗ്, ഫിനാൻസ്, ഇൻഷ്വറൻസ്, റീ-ഇൻഷ്വറൻസ്, മൂലധന വിപണി, ഫിൻടെക് തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് സന്ദർശനം പ്രയോജനമാകും.
ഗ്ലോബൽ കേപ്പബിലിറ്റി സെന്ററുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വിദേശ സർവകലാശാലകൾ, ഐ.ടി, ഐടി അധിഷ്ഠിത സേവനങ്ങൾ, ഫാർമ, മെഡിക്കൽ ഡിവൈസ് മേഖലകളിൽ താല്പര്യമുള്ളവർക്കും മികച്ച അവസരമാണ്. കേരളത്തിലെ സംരംഭകർക്കും ഈ മേഖലയിലുള്ള വിദഗ്ദ്ധർക്കും സംഘത്തിന്റെ ഭാഗമാകാം. വിവരങ്ങൾക്കും രജിസ്ട്രേഷനുമായി ഫിക്കി കേരള സ്റ്റേറ്റ് കൗൺസിൽ ഓഫീസുമായി 0484 4058041, 0484 4058042 അല്ലെങ്കിൽ 9746903555 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |