SignIn
Kerala Kaumudi Online
Sunday, 17 May 2026 1.54 AM IST

ക​റ​ക്ക​ത്തി​ന് വരുമോ ക​ടി​ഞ്ഞാ​ൺ? വി​ദേ​ശ​യാ​ത്ര​ നി​യ​ന്ത്രണം ആലോചനയിൽ

trip

കൊ​ച്ചി​:​ ​കു​തി​ച്ചു​യ​രു​ന്ന​ ​ഇ​ന്ധ​ന​ ​വി​ല​ ​സൃ​ഷ്‌​ടി​ക്കു​ന്ന​ ​സാ​മ്പ​ത്തി​ക​ ​പ്ര​തി​സ​ന്ധി​ ​നേ​രി​ടാ​ൻ​ ​വി​ദേ​ശ​ ​യാ​ത്ര​ക​ൾ​ക്ക് ​നി​യ​ന്ത്ര​ണം​ ​ഏ​ർ​പ്പെ​ടു​ത്താ​ൻ​ ​കേ​ന്ദ്ര​ ​സ​ർ​ക്കാ​ർ​ ​ത​യ്യാ​റെ​ടു​ക്കു​ന്നതായി അഭ്യൂഹം.​ ​വി​ദേ​ശ​ ​നാ​ണ​യ​ ​ശേ​ഖ​രം​ ​കു​ത്ത​നെ​ ​കു​റ​യു​ന്ന​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​വി​ദേ​ശ​ ​രാ​ജ്യ​ങ്ങ​ളി​ൽ​ ​വി​നോ​ദ​യാ​ത്ര​യ്ക്ക് ​പോ​കു​ന്ന​വ​രെ​ ​നി​രു​ത്സാ​ഹ​പ്പെ​ടു​ത്താ​ൻ​ ​അ​ധി​ക​ ​സെ​സോ​ ​സ​ർ​ചാ​ർ​ജോ​ ​നി​കു​തി​യോ​ ​ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്ന​ ​നി​ർ​ദേ​ശ​മാ​ണ് ​പ​രി​ഗ​ണി​ക്കു​ന്ന​ത്.
വി​ദേ​ശ​ ​നാ​ണ​യ​ ​ശേ​ഖ​രം​ ​കു​ത്ത​നെ​ ​കു​റ​യു​ന്ന​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​വി​ദേ​ശ​യാ​ത്ര​ക​ൾ​ ​ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ​പ്ര​ധാ​ന​ ​മ​ന്ത്രി​ ​ന​രേ​ന്ദ്ര​ ​മോ​ദി​ ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​ഇ​ന്ത്യ​യ്ക്കാ​രോ​ട് ​ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.​ ​സ്വ​ർ​ണം​ ​വാ​ങ്ങു​ന്ന​തി​നും​ ​ഇ​ന്ധ​ന​ ​ഉ​പ​ഭോ​ഗ​ത്തി​ലും​ ​നി​യ​ന്ത്ര​ണം​ ​വേ​ണ​മെ​ന്നും​ ​അ​ദ്ദേ​ഹം​ ​നി​ർ​ദേ​ശി​ച്ചി​രു​ന്നു.​
​തൊ​ട്ടു​പി​ന്നാ​ലെ​ ​കേ​ന്ദ്ര​ ​സ​ർ​ക്കാ​ർ​ ​സ്വ​ർ​ണ​ത്തി​ന്റെ​ ​ഇ​റ​ക്കു​മ​തി​ ​തീ​രു​വ​ ​ആ​റി​ൽ​ ​നി​ന്നും​ 15​ ​ശ​ത​മാ​ന​മാ​യി​ ​ഉ​യ​ർ​ത്തി.​ ​
ഇ​ന്ധ​ന​ ​ഉ​പ​ഭോ​ഗം​ ​നി​യ​ന്ത്രി​ക്കാ​ൻ​ ​പെ​ട്രോ​ൾ,​ ​ഡീ​സ​ൽ​ ​എ​ന്നി​വ​യു​ടെ​ ​​ ​വ​ർ​ദ്ധി​പ്പി​ച്ചു.​ ​​വി​ദേ​ശ​യാ​ത്ര​യു​ടെ​ ​ചെ​ല​വ് ​വ​ർ​ദ്ധി​പ്പി​ച്ച് ​ഉ​പ​ഭോ​ക്താ​ക്ക​ളെ​ ​നി​രു​ത്സാ​ഹ​പ്പെ​ടു​ത്തു​മെ​ന്നാ​ണ് ​വി​ല​യി​രു​ത്ത​ൽ.

ഡോളർ ഡിമാൻഡ് കുറയ്ക്കുക ലക്ഷ്യം

വി​ദേ​ശ​ ​ടൂ​റി​സം​ ​ഗ​ണ്യ​മാ​യി​ ​ഉ​യ​ർ​ന്ന​തോ​ടെ​ ​രാ​ജ്യ​ത്തി​ന​ക​ത്ത് ​നി​ന്ന് ​വ​ലി​യ​ ​തോ​തി​ൽ​ ​ഡോ​ള​ർ​ ​പു​റ​ത്തേ​ക്ക് ​ഒ​ഴു​കു​ന്ന​ ​സാ​ഹ​ച​ര്യ​മു​ണ്ട്.​ ​
ഇ​റ​ക്കു​മ​തി​ ​ചെ​ല​വ് ​കു​ത്ത​നെ​ ​ഉ​യ​ർ​ന്ന​തി​നാ​ൽ​ ​വ്യാ​പാ​ര​ ​ക​മ്മി​യും​ ​ബാ​ല​ൻ​സ് ​ഒ​ഫ് ​അ​ക്കൗ​ണ്ടും​ ​പു​തി​യ​ ​വെ​ല്ലു​വി​ളി​ ​നേ​രി​ടു​ന്ന​തി​നാ​ൽ​ ​ഡോ​ള​ർ​ ​ഡി​മാ​ൻ​ഡ് ​കു​റ​യ്ക്കാ​നാ​ണ് ​ഇ​തി​ലൂ​ടെ​ ​സ​ർ​ക്കാ​ർ​ ​ല​ക്ഷ്യ​മി​ടു​ന്ന​ത്.​ ​രൂ​പ​യു​ടെ​ ​മൂ​ല്യ​ത്ത​ക​ർ​ച്ച​ ​നേ​രി​ടാ​നും​ ​വി​ദേ​ശ​ ​യാ​ത്രാ​ ​നി​രോ​ധ​നം​ ​സ​ഹാ​യ​മാ​കും.

അഭ്യൂഹം ത​ള്ളി​ ​മോ​ദി

വി​ദേ​ശ​യാ​ത്ര​യ്‌​ക്ക് ​പൗ​ര​ന്മാ​രി​ൽ​ ​നി​ന്ന് ​തീ​രു​വ​ ​ഈ​ടാ​ക്കാ​ൻ​ ​കേ​ന്ദ്ര​സ​ർ​ക്കാ​ർ​ ​നീ​ക്കം​ ​ന​ട​ത്തു​ന്നു​വെ​ന്ന​ ​അ​ഭ്യൂ​ഹം​ ​പ്ര​ധാ​ന​മ​ന്ത്രി​ ​ന​രേ​ന്ദ്ര​മോ​ദി​ ​ത​ള്ളി.​ ​ത​രി​ ​പോ​ലും​ ​സ​ത്യ​മി​ല്ലാ​ത്ത​ ​കാ​ര്യം.​ ​ വി​ദേ​ശ​യാ​ത്ര​യ്‌​ക്ക് ​അ​ത്ത​രം​ ​നി​യ​ന്ത്ര​ണ​ങ്ങ​ൾ​ ​വ​യ്‌​ക്കു​ന്ന​ ​ചോ​ദ്യ​മേ​ ​ഉ​ദി​ക്കു​ന്നി​ല്ലെ​ന്നും​ ​മോ​ദി​ ​എ​ക്‌​സി​ൽ​ ​കു​റി​ച്ചു.​

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360