SignIn
Kerala Kaumudi Online
Tuesday, 26 May 2026 2.25 AM IST

ഏലിയാസ് ജോർജ് ഫെഡറൽ ബാങ്ക് ചെയർമാൻ

elias-george

കൊച്ചി: ഫെഡറൽ ബാങ്കിന്റെ പാർട് ടൈം ചെയർമാനായി ഏലിയാസ് ജോർജിനെ നിയമിക്കാൻ റിസർവ് ബാങ്ക് അംഗീകാരം നൽകി. മൂന്നു വർഷത്തേക്കാണ് നിയമനം. 2023 സെപ്‌തംബർ അഞ്ച് മുതൽ ബാങ്കിന്റെ സ്വതന്ത്ര ഡയറക്ടറായി പ്രവർത്തിക്കുകയായിരുന്നു. കൊച്ചിൻ യൂണിവേഴ്സിറ്റിയിൽ നിന്ന് നേവൽ ആർകിടെക്ച്ചർ ആൻഡ് ഷിപ്പ് ബിൽഡിംഗിൽ ബിരുദവും പാരീസിലെ ഇൻസ്റ്റിറ്റ്യൂട്ട് ഇന്റർനാഷണൽ അഡ്മിനിസ്ട്രേഷൻ പബ്ലിക്കിൽ നിന്ന് പബ്ലിക് അഡ്മിനിസ്ട്രേഷനിൽ ബിരുദാനന്തര ബിരുദവുമെടുത്ത ഏലിയാസ് ജോർജ് ഹാർവാർഡ് കെന്നഡി സ്കൂൾ ഒഫ് ഗവർമെന്റ് ഉൾപ്പെടെ യു .എസിലെയും ഇന്ത്യയിലെയുമുള്ള സ്ഥാപനങ്ങളിൽ മാനേജ്മെന്റ് ഡെവലപ്പ്മെന്റ് കോഴ്സുകൾ ചെയ്തിട്ടുണ്ട്. കേന്ദ്ര, സംസ്ഥാന സർക്കാർ സർവീസിൽ 35 വർഷം ഐ.എ.എസ് ഉദ്യോഗസ്ഥനായിരുന്നു. വിരമിച്ച ശേഷം കൺസൾട്ടിങ് കമ്പനിയായ കെപിഎംജി ഇന്ത്യയിൽ ഉന്നത പദവി വഹിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360