
കൊച്ചി: ഭക്ഷ്യമേഖലയിലെ പുതുമകൾ പരിചയപ്പെടുത്തുന്ന സിനർജി ഫുഡ് എക്‌സ്‌പോ കോയമ്പത്തൂരിലെ കോഡിസിയ ട്രേഡ് ഫെയർ കോംപ്ലക്സിൽ ജൂലായ് ഒന്ന് മുതൽ മൂന്ന് വരെ നടക്കും. ഭക്ഷ്യനിർമ്മാണം, സംസ്കരണം, ഹോസ്‌പിറ്റാലിറ്റി, അനുബന്ധ വ്യവസായങ്ങൾ തുടങ്ങിയ ഉത്പന്നങ്ങൾ, യന്ത്രസംവിധാനങ്ങൾ എന്നിവയുൾപ്പെടുന്ന 300ലേറെ കമ്പനികൾ പങ്കെടുക്കും. എ.ഐ, റോബോട്ടിക് സാങ്കേതികവിദ്യ തുടങ്ങിയവയിൽ അധിഷ്ഠിതമായ ഉത്പന്നങ്ങളും ബ്രാൻഡുകളും പ്രദർശിപ്പിക്കും. 36 രാജ്യങ്ങളിലെ മുന്നൂറോളം സ്ഥാപനങ്ങൾ പങ്കെടുക്കുമെന്ന് സിനർജി എക്സ്പോഷേഴ്സ് ആൻഡ് ഇവന്റ്സ് വൈസ് പ്രസിഡന്റ് ജി. ശശികുമാർ പറഞ്ഞു. വാർത്താസമ്മേളനത്തിൽ രാജേഷ് നായർ, പി.പി. ബാബു, ചാൾസ് ജോൺസൺ, ബിന്ദു പർവിഷ് എന്നിവരും പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |