SignIn
Kerala Kaumudi Online
Thursday, 25 June 2026 4.10 AM IST

ആഗോള റാങ്കിംഗിൽ അമൃത യൂണിവേഴ്സിറ്റിക്ക് ചരിത്ര നേട്ടം

amritha

സുസ്ഥിരതാ റേറ്റിംഗിൽ 37-ാം സ്ഥാനം.

കൊച്ചി: ഐക്യരാഷ്ട്രസഭയുടെ 17 സുസ്ഥിര വികസന സൂചികകൾ മുൻനിർത്തി തയാറാക്കിയ ടൈംസ് ഹയർ എഡ്യൂക്കേഷൻ സുസ്ഥിരതാ ഇംപാക്ട് റേറ്റിംഗിൽ അമൃത സർവകലാശാലക്ക് മികച്ച നേട്ടം. ഇൻഡസ്ട്രി, ഇന്നവേഷൻ ആൻഡ് ഇൻഫ്രാസ്ട്രക്ചർ വിഭാഗത്തിൽ അമൃതയ്ക്ക് ഇന്ത്യയിൽ ഒന്നാം സ്ഥാനം ലഭിച്ചു. സുസ്ഥിരമായ അടിസ്ഥാന സൗകര്യ വികസനം, എല്ലാവരെയും ഉൾക്കൊള്ളുന്ന വ്യവസായവൽക്കരണം, നൂതന ഗവേഷണങ്ങൾ എന്നിവ മുൻനിർത്തിയാണ് അംഗീകാരം. ലോകത്തിലെ 1,500ൽ അധികം മുൻനിര ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നാണ് ആഗോളതലത്തിൽ അമൃത 37-ാം റാങ്ക് നിലനിർത്തിയത്. ഇന്തോനേഷ്യയിലെ ജക്കാർത്തയിൽ നടന്ന ഗ്ലോബൽ സസ്റ്റെയിനബിൾ ഡെവലപ്പ്മെന്റ് കോൺഗ്രസിലാണ് അംഗീകാരം.

ഇൻഡസ്ട്രി, ഇന്നവേഷൻ ആൻഡ് ഇൻഫ്രാസ്ട്രക്ചർ , കാലാവസ്ഥാ വ്യതിയാനം എന്നീ വിഭാഗങ്ങളിൽ ആഗോളതലത്തിൽ ആദ്യ 50ലും ആരോഗ്യവും സുസ്ഥിരതയും വിഭാഗത്തിൽ ആദ്യ 100 റാങ്കിലും അമൃത ഇടം നേടി. സാമൂഹിക പ്രതിബദ്ധതയിൽ ഊന്നിയുള്ള സർവകലാശാലയുടെ പ്രവർത്തനങ്ങളുടെ വിജയമാണിതെന്ന് അമൃത വിശ്വവിദ്യാപീഠം പ്രോ-വൈസ് ചാൻസലറും സ്‌കൂൾ ഫോർ സസ്റ്റെയിനബിൾ ഫ്യൂച്ചേഴ്‌സ് ഡീനുമായ ഡോ. മനീഷ വി. രമേശ് പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360