
കൊച്ചി: പത്ത് വർഷത്തിലേറെയായി ഉപയോഗിക്കാതെ കിടക്കുന്ന ബാങ്ക് അക്കൗണ്ടുകളിലോ കാലാവധി കഴിഞ്ഞ നിക്ഷേപങ്ങളിലോ മറന്നുപോയ പണം തിരികെ ലഭിക്കുമെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കി. ഇത്തരം നിക്ഷേപങ്ങൾ ബാങ്കുകൾ ആർ.ബി.ഐയുടെ ഡെപ്പോസിറ്റർ എജ്യുക്കേഷൻ ആൻഡ് അവയർനെസ് ഫണ്ടിലേക്ക് മാറ്റുമെങ്കിലും അക്കൗണ്ടുടമയ്ക്കോ നിയമപരമായ അവകാശിക്കോ എപ്പോൾ വേണമെങ്കിലും തുക ക്ലെയിം ചെയ്യാമെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കി.
ക്ലെയിം ചെയ്യാത്ത നിക്ഷേപങ്ങൾ കണ്ടെത്താൻ ആർ.ബി.ഐയുടെ യു.ഡി.ജി.എ.എം(യുഡ്‌ഗം) പോർട്ടൽ ഉപയോഗിക്കാം. പോർട്ടലിൽ രജിസ്റ്റർ ചെയ്ത് ബാങ്കിന്റെ പേരും അക്കൗണ്ടുടമയുടെ വിവരങ്ങളും നൽകി തിരയാം. തുടർന്ന് ബന്ധപ്പെട്ട ബാങ്കിന്റെ ഏത് ശാഖയിലും കെ.വൈ.സി രേഖകൾ സമർപ്പിച്ചാൽ തുകയും ബാധകമായ പലിശയും ലഭിക്കും. പോർട്ടൽ വിവരങ്ങൾ കണ്ടെത്താൻ മാത്രമുള്ളതാണെന്നും പണം നൽകുന്നത് ബന്ധപ്പെട്ട ബാങ്കാണെന്നും റിസർവ് ബാങ്ക് അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |