
ക്രെഡായ് സ്റ്റേറ്റ്കോൺ-2026ന് തുടക്കം
തിരുവനന്തപുരം: പുതിയ നികുതികൾ ഏർപ്പെടുത്തുന്നതിന് പകരം നികുതി വല വിപുലീകരിച്ച് ഖജനാവ് നിറയ്ക്കാനാണ് സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. 'ക്രെഡായ് കേരള' സംഘടിപ്പിച്ച 'സ്റ്റേറ്റ്കോൺ-2026' ദ്വിദിന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ഇലക്ട്രിക് വാഹനങ്ങൾക്ക് നികുതി കുറയ്ക്കുമ്പോൾ വിൽപ്പന കൂടാനും സർക്കാരിന് അധിക വരുമാനം ലഭിക്കാനും ഇടയാക്കും. ആധുനിക ടാക്സേഷനിലെ ഈ രീതിയാണ് സർക്കാർ മുന്നോട്ടുവയ്ക്കുന്നത്. റിയൽ എസ്റ്റേറ്റ്, നിർമ്മാണ മേഖലകൾക്ക് സർക്കാർ എല്ലാ പിന്തുണയും നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തീരദേശപരിപാലന നിയമവുമായി ബന്ധപ്പെട്ട നിർമ്മാണ മേഖലയിലെ തടസ്സങ്ങൾ ഒഴിവാക്കും. തീരദേശ പരിപാലന അതോറിട്ടി ഉടൻ പുനസംഘടിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ക്രെഡായ് കേരള ചെയർമാൻ റോയ് പീറ്റർ അദ്ധ്യക്ഷത വഹിച്ചു. മന്ത്രി ഷിബു ബേബിജോൺ, മേയർ വി.വി. രാജേഷ്, ക്രെഡായ് ദേശീയ പ്രസിഡന്റ് ജി.റാംറെഢി, എം.എ. മെഹബൂബ്, വി.എസ്.ജയചന്ദ്രൻ, കെ.അരുൺകുമാർ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |