SignIn
Kerala Kaumudi Online
Friday, 10 July 2026 4.21 AM IST

കേരള ഗ്രാമീണ ബാങ്ക് സുവർണ ജൂബിലി ആഘോഷം

kgb

മലപ്പുറം: ഇന്ത്യയിലെ റീജിയണൽ റൂറൽ ബാങ്കിംഗിന്റെ (ആർ.ആർ.ബി) 50 വർഷങ്ങൾ പൂർത്തിയാകുന്നതിന്റെയും 'കെ.ജി.ബി ദിന'ത്തിന്റെയും ഭാഗമായി കേരള ഗ്രാമീണ ബാങ്കിന്റെ (കെ.ജി.ബി) ഒരു വർഷം നീളുന്ന സുവർണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി. മലപ്പുറത്തെ ബാങ്ക് ആസ്ഥാനത്തിൽ നടന്ന ചടങ്ങ് കനറാ ബാങ്ക് മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായ ബ്രജേഷ് കുമാർ സിംഗ് ഉദ്ഘാടനം ചെയ്തു. മലപ്പുറത്ത് പുതുതായി സജ്ജീകരിച്ച ബാങ്കിന്റെ പുതിയ ഹെഡ് ഓഫീസ് മന്ദിരത്തിന്റെ ഉദ്ഘാടനവും നാമഫലക അനാച്ഛാദനവും അദ്ദേഹം നിർവ്വഹിച്ചു. ഗ്രാമീണ ബാങ്കിംഗ് രംഗത്ത് സാങ്കേതിക വിപ്ലവം ലക്ഷ്യമിട്ട് കെ.ജി.ബി ഒരുക്കുന്ന പുതിയ ഡിജിറ്റൽ സേവനങ്ങളുടെയും ഉപഭോക്തൃ സൗഹൃദ പദ്ധതികൾക്കും തുടക്കമായി. ബിസിനസ് വളർച്ച നിലനിർത്തുന്നതോടൊപ്പം, ഉപഭോക്താക്കൾക്ക് കൂടുതൽ സാങ്കേതികവിദ്യയിലധിഷ്ഠിതമായ സേവനങ്ങൾ ലഭ്യമാക്കുമെന്ന് കേരള ഗ്രാമീണ ബാങ്ക് ചെയർപേഴ്‌സൺ വിമല വിജയഭാസ്കർ പറഞ്ഞു. നബാർഡ് ജനറൽ മാനേജർ ജ്യോതിസ് ജഗന്നാഥ് ചടങ്ങിൽ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BANK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360