
തിരുവനന്തപുരം: ട്രാവൽ മേഖലയിൽ നിർമ്മിത ബുദ്ധിയുടെ (എ.ഐ) സാദ്ധ്യത പ്രയോജനപ്പെടുത്താൻ നാവിക് ടെക്‌നോളജീസ് എന്ന പുതിയ സംരംഭം പ്രമുഖ സോഫ്റ്റ്‌വെയർ കമ്പനിയായ ഐ.ബി.എസ് ആരംഭിക്കുന്നു.
കൊച്ചി ഇൻഫോപാർക്കിലെ നാവിക് ടെക്‌നോളജീസിന്റെ ആസ്ഥാനം ജൂലായ് 23 ന് മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യുമെന്ന് ഐ.ബി.എസ് ഗൂപ്പ് സ്ഥാപകനും എക്‌സിക്യുട്ടീവ് ചെയർമാനുമായ വി.കെ മാത്യൂസ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
പ്രമുഖ വിമാനക്കമ്പനികൾ, വിമാനത്താവളങ്ങൾ, ക്രൂയിസ് ലൈനുകൾ, ഹോസ്‌പിറ്റാലിറ്റി ഗ്രൂപ്പുകൾ, ടൂർ ഓപ്പറേറ്റർമാർ എന്നിവയ്ക്ക് സോഫ്റ്റ്‌വെയർ നൽകുന്ന ഐ.ബി.എസിന്റെ പ്രവർത്തന പരിചയം പുതിയ കമ്പനിക്ക് മുതൽകൂട്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. എ.ഐ അധിഷ്ഠിതമായ സോഫ്റ്റ്‌വെയറുകളിലൂടെ ട്രാവൽ മേഖലയിൽ കാര്യക്ഷമതയും നേട്ടവും ഉയർത്താനാകും. അഞ്ചുവർഷത്തിനുള്ളിൽ അയ്യായിരം തൊഴിൽ അവസരങ്ങൾ നാവിക് ടെക്‌നോളജിയിൽ ഉണ്ടാകുമെന്നും വി.കെ മാത്യൂസ് പറഞ്ഞു. നാവിക് ടെക്‌നോളജി പ്രസിഡന്റ് മൊയിസുർ റഹ്മാൻ, നാസ്‌കോം പ്രസിഡന്റ് രാജേഷ് നമ്പ്യാർ എന്നിവരും വാർത്താ സമ്മേളനത്തിൽ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |