SignIn
Kerala Kaumudi Online
Saturday, 25 July 2026 3.33 AM IST

ചെന്നൈയിൽ 'ശ്രീഗോകുലം' സ്റ്റാഫ്ഡേ ആഘോഷം

gokulam

ചെന്നൈ: 'ശ്രീഗോകുലം' ഗ്രൂപ്പ് ഒഫ് കമ്പനികളുടെ സ്ഥാപകനും ചെയർമാനുമായ ഗോകുലം ഗോപാലന്റെ ജന്മദിനം ജൂലായ് 21ന് കൊച്ചിയിൽ സ്റ്റാഫ്ഡേയായി ആഘോഷിച്ചു. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വിശിഷ്ട അതിഥിയായ ആഘോഷത്തിനെ തുടർന്ന് ചെന്നൈയിൽ ജൂലായ് 23ന് സ്റ്റാഫ് ഡേ ആഘോഷം സംഘടിപ്പിച്ചു. തേനാംപേട്ടൈയിലിലുള്ള കാമരാജർ അരംഗത്തിലെ ആഘോഷ പരിപാടിയിൽ തമിഴ്‌നാട് നിയമസഭ സ്പീക്കർ ജെ.സി.ഡി.പ്രഭാകർ, ആരോഗ്യ, കുടുംബക്ഷേമ മന്ത്രി കെ.ജി. അരുൺരാജ്, 'വേൽസ് ഗ്രൂപ്പ്' ചെയർമാൻ ഐശരി ഗണേഷ് എന്നിവർ മുഖ്യ അതിഥികളായി. കുടുംബാംഗങ്ങൾക്കും ജീവനക്കാർക്കുമൊപ്പം ഗോകുലം ഗോപാലൻ കേക്ക് മുറിച്ചു മധുരം പകർന്നു. സിനിമ താരങ്ങളായ പാർത്തിപൻ, ആര്യ, ജോൺ കൊക്കൻ, ബോബി സിംഹ, സംവിധായകനും, മുഖ്യമന്ത്രി ജോസഫ് വിജയിന്റെ പിതാവുമായ എസ്. എ. ചന്ദ്രശേഖരൻ തുടങ്ങിയവർ പങ്കെടുത്തു. ഈ വർഷവും ദേശീയതലത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച ജീവനക്കാർക്ക് ഗോകുലം ഗോപാലൻ ഗോൾഡ് മെഡൽ നൽകി ആദരിച്ചു

ഗോകുലം ഗോപാലന്റെ മകനും ശ്രീഗോകുലം ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടരുമായ ബൈജു ഗോപാലൻ, മരുമകനും ഗ്രൂപ്പിന്റെ വൈസ് ചെയർമാനുമായ വി.സി. പ്രവീൺ എന്നിവർ നന്ദി അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: GOKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360