SignIn
Kerala Kaumudi Online
Friday, 31 July 2026 4.07 AM IST

ഗൂഗിൾ പേ - എസ്‌.ബി.ഐ കാർഡ് ക്രെഡിറ്റ് കാർഡ്

sbi

ന്യൂഡൽഹി: എസ്‌.ബി.ഐ കാർഡും ഗൂഗിളും ചേർന്ന് 'ഗൂഗിൾ പേ ഫ്ലെക്‌സ് ' കോ-ബ്രാൻഡഡ് ക്രെഡിറ്റ് കാർഡ് അവതരിപ്പിച്ചു. ഗൂഗിൾ പേ ആപ്പിലൂടെ കാർഡിന് അപേക്ഷിക്കാനും പേയ്‌മെന്റുകൾ നടത്താനും റിവാർഡുകൾ നേടാനും അക്കൗണ്ട് നിയന്ത്രിക്കാനുമുള്ള സൗകര്യമാണ് പുതിയ കാർഡിന്റെ പ്രധാന പ്രത്യേകത. പ്രതിദിന ചെലവുകൾക്ക് റിവാർഡ് പോയിന്റുകൾ (സ്റ്റാർസ്) ലഭിക്കുന്നതും കുടിശിക എളുപ്പത്തിൽ ഇ.എം.ഐയാക്കി മാറ്റാനാകുന്നതുമാണ് മറ്റ് സവിശേഷതകൾ. റുപേ, വിസ എന്നീ രണ്ട് പേയ്‌മെന്റ് നെറ്റ്‌വർക്കുകളിലും കാർഡ് ലഭ്യമാകും. റുപേ പതിപ്പ് യു..പിഐയുമായി ബന്ധിപ്പിക്കാനാകുന്നതിനാൽ രാജ്യത്തെ ലക്ഷക്കണക്കിന് വ്യാപാര സ്ഥാപനങ്ങളിൽ ഉപയോഗിക്കാം. 499 രൂപയാണ് (നികുതി അധികം) ജോയിനിംഗ്, വാർഷിക പുതുക്കൽ ഫീസ്. ആദ്യ പേയ്‌മെന്റിന് സ്വാഗത ആനുകൂല്യവും വാർഷിക ചെലവിന്റെ അടിസ്ഥാനത്തിൽ ഫീസ് ഇളവും ഉൾപ്പെടെ വിവിധ ആനുകൂല്യങ്ങൾ കാർഡുടമകൾക്ക് ലഭിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: GPAY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360