SignIn
Kerala Kaumudi Online
Monday, 03 August 2026 2.08 AM IST

വെൽഏജ് പ്രാണ ബൈ വർമ്മ ലക്ഷ്വറി സീനിയർ അപ്പാർട്ട്‌മെന്റ്‌സ്

chitra

കൊച്ചി: വർമ്മ ഹോംസ് കൊച്ചി രാജ്യാന്തര അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം ആരംഭിക്കുന്ന വെൽഏജ് പ്രാണ ബൈ വർമ്മ ലക്ഷ്വറി സീനിയർ അപ്പാർട്ട്‌മെന്റ്‌സിന്റെ വിപണനോദ്ഘാടനം ഗായിക പത്മഭൂഷൺ ഡോ. കെ. എസ് ചിത്ര നിർവഹിച്ചു. പുതിയ തലമുറ തൊഴിൽ തേടി വിദേശത്തേക്ക് പോകുമ്പോൾ മുതിർന്നവർ ഒറ്റപ്പെടാതെ സമൂഹമായി ജീവിക്കാൻ സഹായിക്കുന്ന പദ്ധതിയാണിതെന്ന് കെ.എസ് ചിത്ര പറഞ്ഞു.

കൂട്ടുകുടുംബ വ്യവസ്ഥിതിയുടെ മാതൃകയിലാണ് വെൽഏജ് പ്രാണ തയ്യാറാക്കുന്നതെന്ന് വർമ്മ ഹോംസ് ഡയറക്ടർ ഡോ. മിനി വർമ്മ പറഞ്ഞു. ആർക്കിടെക്ട് കോശി, ടിങ്കു എന്നിവർ സംസാരിച്ചു. നിലവിൽ മുപ്പതിലേറെ പദ്ധതികൾ പുരോഗമിക്കുന്ന വർമ്മ ഹോംസിന്റെ 15 പദ്ധതികൾ പൂർത്തിയാക്കിയെന്നും മാനേജിംഗ് ഡയറക്ടർ കെ. അനിൽ വർമ്മ പറഞ്ഞു. വൈസ് പ്രസിഡന്റുമാരായ ആരതി വർമ്മ, വൈശാഖ് വർമ്മ എന്നിവരും പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VARMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360