
ബുക്കാറസ്റ്റ്: ഇക്കൊല്ലം 969 കരടികളെ വെടിവച്ചു കൊല്ലാനുള്ള റൊമേനിയയുടെ തീരുമാനത്തിനെതിരെ വ്യാപക പ്രതിഷേധം. റൊമേനിയുടെ നീക്കം യൂറോപ്യൻ യൂണിയൻ ചട്ടങ്ങളെ ലംഘിക്കുന്നതാണെന്ന് പരിസ്ഥിതി സംഘടനകൾ ആരോപിക്കുന്നു. ജനവാസ മേഖലകളിലെ പ്രശ്നക്കാരായ കരടികൾക്ക് പകരം ഉൾവനത്തിൽ ജീവിക്കുന്നവയേയും വേട്ടക്കാർ കൊന്നൊടുക്കുമെന്ന് ഇവർ ആശങ്ക പ്രകടിപ്പിക്കുന്നു.
കരടികളുടെ എണ്ണവും മനുഷ്യർ ആക്രമണങ്ങളിൽ കൊല്ലപ്പെടുന്നതും ഗണ്യമായി വർദ്ധിച്ചതോടെയാണ് റൊമേനിയൻ സർക്കാർ അവയുടെ എണ്ണം നിയന്ത്രിക്കാൻ തീരുമാനിച്ചത്. കരടികൾ റൊമേനിയയിൽ സംരക്ഷിത സ്പീഷീസുകളാണ്.
റഷ്യൻ പ്രദേശങ്ങൾ ഒഴിച്ചാൽ യൂറോപ്പിൽ ഏറ്റവും കൂടുതൽ ബ്രൗൺ ബിയറുകൾ കാണപ്പെടുന്ന രാജ്യമാണ് റൊമേനിയ. ഏകദേശം 13,000 ബ്രൗൺ ബിയറുകൾ റൊമേനിയയിലുണ്ട്. കഴിഞ്ഞ 20 വർഷത്തിനിടെ 27 പേരെയെങ്കിലും തെക്കുകിഴക്കൻ യൂറോപ്യൻ രാജ്യമായ റൊമേനിയയിൽ കരടി കൊന്നെന്നാണ് കണക്ക്. 300ലേറെ പേർക്ക് പരിക്കേറ്റു. മുൻ വർഷങ്ങളിലും നിശ്ചിത എണ്ണം കരടികളെ കൊല്ലാൻ വേട്ടക്കാർക്ക് അനുമതി നൽകിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |