SignIn
Kerala Kaumudi Online
Monday, 03 August 2026 2.08 AM IST

ആശുപത്രികളിൽ ഇനി എ.ഐ സഹായി

ai

ആരോഗ്യ രംഗം മുഖം മാറ്റുന്നു

കൊച്ചി: വയോജനങ്ങളുടെ എണ്ണം ഗണ്യമായി ഉയരുന്ന കേരളത്തിലെ ആരോഗ്യ മേഖലയിൽ എ.ഐ അധിഷ്ഠിത സാങ്കേതികവിദ്യകൾ വിപ്ളവം സൃഷ്‌ടിക്കാൻ ഒരുങ്ങുന്നു. രോഗനിർണയത്തിലും ആശുപത്രി നടത്തിപ്പിലും എ.ഐയുടെ ഉപയോഗം അതിവേഗം വർദ്ധിക്കുകയാണ്. ഡോക്‌ടറുടെ ജോലിഭാരം കുറയ്ക്കാനും രോഗനിർണയത്തിൽ കൃത്യത വർദ്ധിപ്പിക്കാനുമുള്ള ടൂളായി എ.ഐ മാറും. രോഗിയുടെ സ്‌കാൻ റിപ്പോർട്ടുകൾ, രക്തപരിശോധന ഫലം, ഇ.സി.ജി, പഴയ ചികിത്സാ രേഖകൾ എന്നിവ അതിവേഗം വിശകലനം നടത്തി രോഗനിർണയത്തിന് സഹായിക്കുന്ന വിവരങ്ങൾ ഡോക്‌ടർക്ക് അതിവേഗം ലഭ്യമാക്കും. രോഗിക്ക് നൽകേണ്ട ചികിത്സാ തീരുമാനം ഡോക്‌ടർ തന്നെയെടുക്കും.

ലഭ്യമായ വിവരങ്ങൾ പരിശോധിച്ച് പ്രമേഹം, ഹൃദ്രോഗം, വൃക്കരോഗം എന്നിവയുടെ സാദ്ധ്യത മുൻകൂട്ടി തിരിച്ചറിയുന്ന പ്രതിരോധ ആരോഗ്യ സംവിധാനത്തിലേക്ക് ആശുപ്രതികൾ മാറും. മനുഷ്യനും എ.ഐയും ചേർന്ന് കേരളത്തിന്റെ ആരോഗ്യ രംഗത്തെ വരുംനാളുകളിൽ കൂടുതൽ കാര്യക്ഷമമാക്കും.

ആരോഗ്യ രംഗത്തെ എ.ഐ പ്ളാറ്റ്‌ഫോമുകൾ

കമ്പനി : സേവനങ്ങൾ

മൈക്രോസോഫ്‌റ്റ് ഡ്രാഗൺ കാപ്പിലറ്റ്(Drgon Capilot): ഡോക്ടറുടെ ചികിത്സാക്കുറിപ്പ് തയ്യാറാക്കൽ

ഐഡോക്(Aidoc): സി.ടി സ്കാൻ, എക്‌സ്റേ വിശകലനം

വിസ് എ.ഐ(Viz.ai): സ്ട്രോക്ക് രോഗികളെ അതിവേഗം തിരിച്ചറിയാൻ

ഡിലിജന്റ് റോബോട്ട്സ്: ആശുപത്രി സഹായ റോബോട്ടുകൾ

ആശുപത്രികളിലെ എ.ഐ സഹായങ്ങൾ

1. ഐ.സി.യു കിടക്കകളുടെ വിനിയോഗം

2. ശസ്‌ത്രക്രിയ ക്രമീകരണം

3. മരുന്നുകളുടെ സ്‌റ്റോക്ക് നിയന്ത്രണം

4. ജീവനക്കാരുടെ ഡ്യൂട്ടി ക്രമീകരണം

5. റിപ്പോർട്ടുകളുടെ അതിവേഗ വിശകലനം

6. ചികിത്സാ ചരിത്രം മനസിലാക്കൽ

റോബോട്ടുകളുടെ ഉപയോഗം

മരുന്ന് സമയാസമയങ്ങളിൽ രോഗിക്ക് എത്തിക്കുന്ന റോബോട്ടുകൾ താമസിയാതെ ആശുപത്രികളിൽ കാണാനാകും. മുറി അണുവിമുക്തമാക്കുന്നതിനും സാമ്പിളുകൾ പരിശോധനയ്ക്ക് കൊണ്ടുപോകുന്നതിനും റോബോകളെ ഉപയോഗിക്കാം. രോഗികളുടെ രാത്രികാല നിരീക്ഷണം കാര്യക്ഷമമാക്കുന്നതിനും ഇവ സഹായകരമാകും. നഴ്‌സുമാരുടെ ജോലി നഷ്‌ടപ്പെടുത്തുകയല്ല, ജോലി ഭാരം കുറയ്ക്കാനും കാര്യക്ഷമത നേടാനുമാണ് റോബോട്ടുകൾ വഴി സാധിക്കുക.

വീട് ആശുപത്രിയാകും

സ്മാർട്ട് വാച്ചുകൾ പോലെ വെയറബിൾ ഉപകരണങ്ങളിലൂടെ രക്തസമ്മർദ്ദവും ഹൃദയമിടിപ്പും രക്തത്തിലെ പഞ്ചസാരയുടെ അളവും ഓക്‌സിജന്റെ അളവുകളും പരിശോധിക്കാനാകും. ആശുപത്രിയിലേക്ക് പോകാതെ ഈ വിവരങ്ങൾ ഡോക്‌ടറെ അറിയിച്ച് കുറിപ്പടി വാങ്ങാം. ഇതോടെ പ്രായമായവർക്കും കിടപ്പു രോഗികൾക്കും ഇടയ്‌ക്കിടെയുള്ള ആശുപത്രി സന്ദർശനങ്ങൾ ഒഴിവാക്കാനും ചികിത്സ സൗകര്യപ്രദമാക്കാനും കഴിയും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: AI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360