
ആദ്യ പാദത്തിൽ 80 കോടി രൂപയുടെ അറ്റാദായം
കൊച്ചി: നടപ്പു സാമ്പത്തികവർഷത്തെ ആദ്യ പാദത്തിൽ 80 കോടി രൂപ അറ്റാദായത്തോടെ തൃശൂർ ആസ്ഥാനമായ ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക് ലാഭകാലത്തേക്ക് തിരിച്ചെത്തി. മുൻവർഷം സമാനപാദത്തിൽ 81 കോടി രൂപ നഷ്ടം നേരിട്ടിരുന്നു. സുരക്ഷിത വായ്പകൾ, സ്വർണ വായ്പകൾ, ആസ്തി ഗുണമേന്മ തുടങ്ങിയ മേഖലകളിൽ ഇസാഫ് വളർച്ച നേടി. ചെറുകിട സംരംഭങ്ങൾ, കൃഷി, റീട്ടെയ്ൽ, സ്വർണ വായ്പ തുടങ്ങിയ മേഖലകളിൽ പ്രകടനം മെച്ചപ്പെടുത്തിയതാണ് ബാങ്കിനെ ലാഭത്തിലാക്കിയത്. ബാങ്ക് കൈകാര്യം ചെയ്യുന്ന മൊത്തം ബിസിനസ് 50000 കോടി രൂപയെന്ന നാഴികക്കല്ല് പിന്നിട്ടു. മൊത്തം വായ്പ 27 ശതമാനം വാർഷിക വളർച്ചയോടെ 23,216 കോടി രൂപയും നിക്ഷേപം 19 ശതമാനം വാർഷിക വളർച്ചയോടെ 26,924 കോടി രൂപയുമായി. വായ്പകളിലെ റിസ്ക് കുറച്ചും ആസ്തികളുടെ ഗുണമേന്മ വർദ്ധിപ്പിച്ചും സുസ്ഥിരമായ വളർച്ച കൈവരിക്കാനാണ് ബാങ്ക് ലക്ഷ്യമിടുന്നതെന്ന് ഇസാഫ് ബാങ്ക് മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായ ഡോ. കെ പോൾ തോമസ് പറഞ്ഞു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |