SignIn
Kerala Kaumudi Online
Saturday, 15 August 2026 12.48 AM IST

സെന്റോറ ഗോൾഡ് ആൻഡ് ഡയമണ്ട്സ് കാക്കനാട് ഷോറൂം

centora

ആഗസ്‌റ്റ് 17ന് നടൻ മമ്മൂട്ടി ഉദ്‌ഘാടനം ചെയ്യും

കൊച്ചി: കാക്കനാട് വള്ളത്തോൾ നഗറിൽ അത്യാധുനിക സൗകര്യങ്ങളോടെ ഒരുക്കുന്ന സെന്റോറ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ ജുവലറി ഷോറൂം ആഗസ്റ്റ് 17ന് വൈകുന്നേരം 4.30 ന് സിനിമാതാരം മമ്മൂട്ടി ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ ഫിഷറീസ് മന്ത്രി അബ്ദുൽ ഗഫൂർ മുഖ്യാതിഥിയായിരിക്കും. ഹൈബി ഈഡൻ എം.പി., മുൻമന്ത്രി പി. രാജീവ്, എം.എൽ.എമാരായ ഉമാ തോമസ്, രമേഷ് പിഷാരടി, എറണാകുളം ജില്ലാ കളക്ടർ ജി.പ്രിയങ്ക, കൊച്ചി മേയർ അഡ്വ. വി.കെ. മിനിമോൾ, തൃക്കാക്കര മുനിസിപ്പൽ ചെയർപേഴ്സൺ റാഷിദ് ഉള്ളംപിള്ളി, വാർഡ് കൗൺസിലർ ഉമ്മു കുൽസു എന്നിവർ പങ്കെടുക്കും. അത്യാധുനിക കളക്ഷനുകളോടെ വിശാലമായ ഷോറൂം, സുഖപ്രദമായ ഷോപ്പിംഗ്, ലെയ്റ്റ് വെയ്റ്റ് ആഭരണങ്ങളുടെ വിപുല ശേഖരം, മികച്ച കാർ പാർക്കിംഗ് സൗകര്യം എന്നിവ ഒരുക്കിയിട്ടുണ്ട്. സ്വർണം, വജ്രം, സോളിറ്റയർ, ബ്രൈഡൽ ആഭരണങ്ങൾ എന്നിവയുടെ വിപുലമായ ശേഖരത്തോടൊപ്പം പുതിയ ട്രെൻഡി ഡിസൈൻ ആഭരണങ്ങളുമുണ്ട്.

സംസ്ഥാനത്തെ ബിസിനസ് രംഗത്തെ പ്രമുഖ സാന്നിദ്ധ്യമായ സുപ്രാ പസിഫിക് ഫിനാൻഷ്യൽ സർവീസ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ജോബി ജോർജിന്റെ നേതൃത്വത്തിലാണ് ഈ നവീന സംരംഭം. ഉദ്ഘാടനത്തോടനുബന്ധിച്ച് പ്രത്യേക ഓഫറുകളും ആകർഷകമായ സമ്മാന പദ്ധതികളും ഉപഭോക്താക്കൾക്ക് ലഭിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CENTORA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360