
കൊച്ചി: പ്രതിരോധ ഉദ്യോഗസ്ഥർക്കായി പ്രത്യേകമായി രൂപകൽപ്പന ചെയ്ത മോട്ടോർ ഇൻഷ്വറൻസ് പദ്ധതിയായ ‘പ്രോഷീൽഡ്’ ബജാജ് ജനറൽ ഇൻഷ്വറൻസ് അവതരിപ്പിച്ചു. ആധുനിക കണക്റ്റഡ് വാഹനങ്ങൾക്കും മാറുന്ന മൊബിലിറ്റി റിസ്കുകൾക്കും അനുയോജ്യമായി ‘വി പേ 2.0’ എന്ന പുതിയ മോട്ടോർ ഇൻഷ്വറൻസ് പദ്ധതിയാണിത്.
പതിവ് സ്ഥലം മാറ്റം, ദീർഘകാല യാത്ര, വിവിധ ഭൂപ്രദേശങ്ങളിലെ സേവനം തുടങ്ങിയ പ്രതിരോധ ഉദ്യോഗസ്ഥരുടെ പ്രത്യേക ആവശ്യങ്ങൾ പരിഗണിച്ചാണ് പ്രോഷീൽഡ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. പുതിയ പോസ്റ്റിംഗ് സ്ഥലത്തേക്ക് മാറ്റുന്നതിനുള്ള റീലൊക്കേഷൻ പരിരക്ഷ, യാത്രാ അടിയന്തര സഹായം, രേഖകൾ നഷ്ടപ്പെടുന്നതിനുള്ള പരിരക്ഷ, റോഡ്‌സൈഡ് അസിസ്റ്റൻസ്, ടയർ, റിം, ടോവിംഗ് കവറുകൾ എന്നിവ പദ്ധതിയിലുണ്ട്. രാജ്യവ്യാപകമായി 7,300ലേറെ ഗാരേജുകളുടെ സേവനവും ലഭിക്കും.
പ്രൈം, ക്ലാസിക്, എലൈറ്റ് വിഭാഗങ്ങളിലാണ് വി പേ 2.0 ലഭിക്കുക. സൈബർ ആക്രമണം, ഇന്ധനത്തിലെ മായംചേർക്കൽ, മെക്കാനിക്കൽ-ഇലക്ട്രിക്കൽ തകരാറുകൾ, സ്ക്രാച്ചുകൾ, എ.ഡി.എ.എസ് ക്യാമറകളുടെയും സെൻസറുകളുടെയും റീകാലിബ്രേഷൻ തുടങ്ങിയവയ്ക്കും പരിരക്ഷ നൽകും. ഇലക്ട്രിക്, ഹൈബ്രിഡ് വാഹനങ്ങൾക്കും പ്രത്യേക കവറേജ് ലഭ്യമാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |