SignIn
Kerala Kaumudi Online
Sunday, 16 August 2026 3.45 AM IST

79 വർഷത്തിൽ സ്വർണ വിലയിൽ 1.73 ലക്ഷം ശതമാനം വർദ്ധന

gold

79 വർഷത്തിൽ സ്വർണ വിലയിൽ 1.73 ലക്ഷം ശതമാനം വർദ്ധന. 89 രൂപയിൽ നിന്ന് 1,54,500 രൂപയിലേക്ക്

കൊച്ചി: സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ ഏറ്റവും വലിയ വിലക്കുതിപ്പ് നേടിയ ആസ്തിയായി സ്വർണം. 1947ൽ പത്ത് ഗ്രാം സ്വർണത്തിന്റെ വില ഏകദേശം 89 രൂപയായിരുന്നെങ്കിൽ ഇപ്പോൾ ബുള്യൻ വില 1,54,500 രൂപയാണ്. 79 വർഷത്തിനിടെ സ്വർണ വിലയിലെ വർദ്ധന 1,73,500 ശതമാനമാണ്. ആദ്യ ദശകങ്ങളിൽ സ്വർണ വിലയിലെ മാറ്റം മന്ദഗതിയിലായിരുന്നെങ്കിലും 2,000ന് ശേഷം വൻകുതിപ്പാണുണ്ടായത്. 2008ലെ ആഗോള സാമ്പത്തിക മാന്ദ്യമാണ് വലിയ തോതിൽ സ്വർണത്തിലേക്ക് നിക്ഷേപകരെ ആകർഷിച്ചത്.

ഏത് സാമ്പത്തിക അനിശ്ചിതത്വത്തിലും സുരക്ഷിത നിക്ഷേപമെന്ന ഖ്യാതിയാണ് സ്വർണത്തിന്റെ കരുത്ത്. കോവിഡ് രോഗ വ്യാപനം, ഡൊണാൾഡ് ട്രംപിന്റെ തീരുവ യുദ്ധം, റഷ്യ-ഉക്രെയിൻ യുദ്ധം, പശ്ചിമേഷ്യൻ സംഘർഷം എന്നിവ സ്വർണ മുന്നേറ്റത്തിന് കരുത്ത് പകർന്നു. 1947ൽ ആയിരം രൂപയ്ക്ക് സ്വർണം വാങ്ങിയവർക്ക് ഇന്ന് ലഭിക്കുന്ന മൂല്യം 17.4 ലക്ഷം രൂപ.

സ്വർണ വിലയിലെ മുന്നേറ്റം വർഷം : വില(10 ഗ്രാം)

1947: 89 രൂപ

1956: 91 രൂപ

1966: 84 രൂപ

1976: 432 രൂപ

1986: 2,140 രൂപ

1996: 5,160 രൂപ

2006: 8,570 രൂപ

2016: 28,623 രൂപ

2026: 1,54,500 രൂപ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: GOLD, GOLD PRICE, LATETSNEWS, PERCENTAGE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360