SignIn
Kerala Kaumudi Online
Sunday, 16 August 2026 3.45 AM IST

ഓണത്തിന് ഡിസൈനർ ഫാഷന്റെ പുത്തൻ മുഖവുമായി ട്രെൻഡ്സ്

fashion

കൊച്ചി: ഓണാഘോഷങ്ങൾക്ക് ഡിസൈനർ ഫാഷന്റെ പുതിയ ഭാവം സമ്മാനിച്ച് ഇന്ത്യയിലെ പ്രമുഖ ഫാഷൻ റീട്ടെയിൽ ബ്രാൻഡായ ട്രെൻഡ്സ്, പ്രശസ്ത ഡിസൈനർ ബ്രാൻഡായ ആർ.കെ. ബൈ റിതുകുമാറുമായി സഹകരിച്ച് ഒരുക്കിയ പ്രത്യേക ഉത്സവകാല വസ്ത്രശേഖരം കഴിഞ്ഞ ദിവസം നടന്ന ആഘോഷ ചടങ്ങിൽ ട്രെൻഡ്‌സ് അവതരിപ്പിച്ചു. കേരളത്തിന്റെ പാരമ്പര്യ ആഘോഷഭംഗിയും ഫാഷൻ കാഴ്ചപ്പാടും സമന്വയിപ്പിച്ചാണ് പുതിയ വസ്ത്രശേഖരം ഒരുക്കിയിരിക്കുന്നത്.

സമ്പന്നമായ തുണിത്തരങ്ങൾ, സ്വർണ നിറത്തിലുള്ള എംബ്രോയ്ഡറി, സൂക്ഷ്മമായ അലങ്കാരപ്പണികൾ, ആധുനിക വസ്ത്രരൂപങ്ങൾ എന്നിവയാണ് പ്രധാന സവിശേഷതകൾ.

ആധുനിക സ്ത്രീയുടെ ജീവിതശൈലിക്ക് അനുയോജ്യമായ വസ്ത്രശൈലികൾ കണ്ടെത്തുന്നതിനായി ഗവേഷണം നടത്തിയാണ് ശേഖരം രൂപകല്പന ചെയ്തതെന്ന് ട്രെൻഡ്സ് ചീഫ് മാർക്കറ്റിംഗ് ഓഫീസർ മിനൽ ശ്രീവാസ്തവ പറഞ്ഞു.

ഇന്ത്യൻ കരകൗശല പാരമ്പര്യവും ആധുനിക ഫാഷൻ കാഴ്ചപ്പാടും സമന്വയിപ്പിക്കുന്ന ആർകെ ബൈ റിതു കുമാറിന്റെ സവിശേഷമായ രൂപകല്പനാ ശൈലി പുതിയ ശേഖരത്തിലുമുണ്ട്. ഷോകേസിൽ അവതരിപ്പിച്ച വസ്ത്രങ്ങൾ ഉപഭോക്താക്കൾക്ക് ട്രെൻഡ്സ് സ്റ്റോറുകളിൽ നിന്ന് സ്വന്തമാക്കാം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ONAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360