SignIn
Kerala Kaumudi Online
Thursday, 23 April 2026 10.28 AM IST

എൽ.പി.ജി വിതരണം കാര്യക്ഷമം: ബി.പി.സി.എൽ

Increase Font Size Decrease Font Size Print Page
gas

കൊച്ചി: രാജ്യത്ത് എൽ.പി.ജി വിതരണം കാര്യക്ഷമമായി നടക്കുന്നതായി ഭാരത് പെട്രോളിയം കോർപറേഷൻ ലിമിറ്റഡ് (ബി.പി.സി.എൽ) അറിയിച്ചു. ഏപ്രിൽ 12 മുതൽ 21 വരെയുള്ള കണക്കുകൾ പ്രകാരം, ആകെ 1.13 കോടി ഗാർഹിക സിലിണ്ടറുകളും 2.8 ലക്ഷം വാണിജ്യ സിലിണ്ടറുകളുമാണ് ബി.പി.സി.എൽ വിതരണം ചെയ്തത്. പെട്രോൾ പമ്പുകൾ, സൂപ്പർ മാർക്കറ്റുകൾ, പ്രാദേശിക സ്റ്റോറുകൾ എന്നിവ വഴി 2,22,444 ചെറു സിലിണ്ടറുകളും വിതരണം ചെയ്തു. ഉപഭോക്താക്കൾക്ക് ആവശ്യാനുസരണം പാചകവാതക സിലിണ്ടറുകൾ ലഭ്യമാക്കാൻ വിതരണ ശൃംഖല പൂർണമായും ഉറപ്പാക്കിയതായി ബി.പി.സി.എൽ വാർത്താക്കുറിപ്പിൽ അറിയിച്ചു.

റിഫൈനറികൾ മുതൽ വിതരണക്കാർ വരെയുള്ള ബി.പി.സി.എല്ലിന്റെ എല്ലാ സംവിധാനങ്ങളും ഏകോപിതമായി പ്രവർത്തിക്കുന്നതിനാൽ രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും പാചകവാതകം തടസമില്ലാതെ വിതരണം ചെയ്യുന്നുണ്ട്. നഗരപ്രദേശങ്ങളിലെ സിറ്റി ഗ്യാസ് പദ്ധതിയും (പി.എൻ.ജി) കാര്യക്ഷമമാക്കിയിട്ടുണ്ട്. രാജ്യമൊട്ടാകെ ഇതിനോടകം 1,81,405 പി.എൻ.ജി കണക്ഷനുകളാണ് നൽകിയിട്ടുള്ളത്. രാജ്യത്ത് പാചകവാതക പ്രതിസന്ധി രൂക്ഷമാണെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്നും ഉപഭോക്താക്കൾക്ക് ആവശ്യമായ പാചകവാതകം സംഭരണശാലകളിൽ സ്റ്റോക്ക് ഉണ്ടെന്നും കമ്പനി അറിയിച്ചു.

TAGS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.