SignIn
Kerala Kaumudi Online
Tuesday, 19 May 2026 3.58 AM IST

ദുബായ് വിമാനത്താവളത്തിന് സമീപം ഡ്രോണുകൾ പതിച്ചു; ഇന്ത്യക്കാരനുൾപ്പെടെ നാലുപേർക്ക് പരിക്ക്

airport

ദുബായ്: ദുബായ് അന്താരാഷ്‌ട്ര വിമാനത്താവളത്തിന് സമീപം ഡ്രോൺ ആക്രമണം. രണ്ട് ഡ്രോണുകൾ വീണ് നാലുപേർക്ക് പരിക്കേറ്റു. ഇന്ന് രാവിലെയാണ് സംഭവം. പരിക്കേറ്റവരിൽ ഒരു ഇന്ത്യക്കാരനുമുണ്ടെന്നാണ് ദുബായ് മീഡിയ ഓഫീസ് അറിയിച്ചത്.

ഇന്ത്യക്കാരനെ കൂടാതെ രണ്ട് ഘാനക്കാർക്കും ഒരു ബംഗ്ലാദേശി പൗരനും പരിക്കേറ്റിട്ടുണ്ട്. ഇന്ത്യക്കാരന് സാരമായ പരിക്കേറ്റിട്ടുണ്ടെന്നാണ് ദുബായ് മീഡിയ ഓഫീസ് പുറത്തിറക്കിയ അറിയിപ്പിൽ പറഞ്ഞിരിക്കുന്നത്. വിമാനത്താവളം തടസങ്ങളില്ലാതെ സാധാരണപോലെ പ്രവർത്തിക്കുന്നതായി ദുബായ് എയർപോർട്ട് അധികൃതർ എക്‌സിലൂടെ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, GULF, GULF NEWS, DUBAI INTERNATIONAL AIRPORT, DRONE, INJURY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360