SignIn
Kerala Kaumudi Online
Wednesday, 27 May 2026 4.14 AM IST

വീഴ്ച സമ്മതിച്ച് സി.ബി.എസ്.ഇ

v

ന്യൂഡൽഹി: പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ ഉത്തരക്കടലാസുകളുടെ മൂല്യനിർണയത്തിൽ പൊരുത്തക്കേടുകൾ സംഭവിച്ചതായി സമ്മതിച്ച് സി.ബി.എസ്.ഇ. ഫിസിക്‌സ് ഉത്തരക്കടലാസ് പകർപ്പ് മാറി നൽകിയ വേദാന്ത് ശ്രീവാസ്‌തവ എന്ന വിദ്യാർത്ഥിയുടെ യഥാർത്ഥ ഉത്തരക്കടലാസ് തിങ്കളാഴ്‌ച നൽകി. ഈ വിദ്യാർത്ഥിയുടെ യഥാർത്ഥ ഉത്തരക്കടലാസ് പരിശോധിച്ച് മാർക്ക് തിരുത്തി നൽകുമെന്നും അറിയിച്ചു.

മറ്റൊരു വിദ്യാർത്ഥിയുടെ ഉത്തരക്കടലാസ് വേദാന്തിന് മാറി നൽകിയത് വിവാദമായിരുന്നു. അതിനിടെ,​ കെമിസ്ട്രിയുടെ ഉത്തരക്കടലാസ് പകർപ്പുകളും ചില വിദ്യാർത്ഥികൾക്ക് മാറി നൽകിയതായി പരാതി ഉയർന്നു.

സി.ബി.എസ്.ഇ പുനർമൂല്യനിർണയ അപേക്ഷയ്‌ക്കുള്ള പോർട്ടലിൽ പണമിടപാട് സേവനങ്ങളിൽ തടസമുണ്ടായത് പരിഹരിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ പൊതുമേഖലാ ബാങ്കുകളുമായി ചർച്ച നടത്തി. തടസമുണ്ടാകാത്ത തരത്തിൽ പണമിടപാട് സംവിധാനം പരിഷ്‌കരിക്കാൻ നിർദ്ദേശം നൽകി. സാങ്കേതിക തകരാറുമൂലം സേവനം ലഭിക്കാതെ പോയാൽ റീ ഫണ്ട് ഉറപ്പാക്കണം.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS, CBSE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360