SignIn
Kerala Kaumudi Online
Wednesday, 27 May 2026 3.33 AM IST

രാഷ്ട്രീയത്തിലിറങ്ങാൻ കോക്രോച്ച് ജനതാ പാർട്ടി; തിരഞ്ഞെടുപ്പ് കമ്മീഷനോട് അനുമതി തേടി അഭിഭാഷകൻ

cjp

ഹരിയാന: സാമൂഹിക മാദ്ധ്യമങ്ങളിൽ വൈറലായ കോക്രോച്ച് ജനതാ പാർട്ടിയെന്ന ഓൺലൈൻ കൂട്ടായ്മയെ തന്റെ പേരിൽ രാഷ്ട്രീയ പാർട്ടിയായി രജിസ്റ്റർചെയ്യാൻ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ച് അഭിഭാഷകൻ. ഹരിയാനയിലെ പാനിപ്പത്തിലെ അഭിഭാഷകനായ സുധീർ ജാഖർ ആണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് അപേക്ഷ നൽകിയത്. യുഎസിൽ താമസിക്കുന്ന സിജെപിയുടെ സ്ഥാപകൻ അഭിജീത് ദിപ്കെയെ ഒഴിവാക്കി സ്വതന്ത്രമായി തന്റെ പേരിൽ പാർട്ടി രജിസ്റ്റർ ചെയ്യാനാണ് ജാഖർ കമ്മീഷന് നൽകിയ അപേക്ഷയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

ജനപ്രാതിനിധ്യ നിയമത്തിലെ 29എ വകുപ്പ് പ്രകാരമാണ് സിജെപിയുടെ ‘ദേശീയ കൺവീനർ’ എന്നു സ്വയം വിശേഷിപ്പിച്ചുകൊണ്ട് ജാഖർ അപേക്ഷ നൽകിയത്. പാർട്ടിയുടെ കോക്രോച്ച് ലോഗോയും അഭിഭാഷകൻ എന്ന പദവിയും അപേക്ഷയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ അപേക്ഷ സ്വീകരിച്ചാൽ കോക്രോച്ച് ജനതാ പാർട്ടിയുടെ സാമൂഹിക മാദ്ധ്യമ ഹാൻഡിലുകളിൽ ജാഖറിന് അവകാശമുന്നയിക്കാം.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS, COCKROACH JANATA PARTY, ELECTION COMMISSION, POLITICAL PARTY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360