
ന്യൂയോർക്ക്: ന്യൂയോർക്കിൽ നിന്ന് ന്യൂഡൽഹിയിലേക്ക് പുറപ്പെട്ട അമേരിക്കൻ എയർലൈൻസ് വിമാനത്തിന് ബോംബ് ഭീഷണിയെ തുടർന്ന് റോമിൽ അടിയന്തര ലാൻഡിംഗ്. ഞായറാഴ്ചയായിരുന്നു സംഭവം. ജെ.എഫ്.കെ വിമാനത്താവളത്തിൽ നിന്ന് 199 യാത്രക്കാരും 15 ജീവനക്കാരുമായി പുറപ്പെട്ടതാണ് വിമാനം. കാസ്പിയൻ കടലിന് മുകളിൽ വച്ച് ബോംബ് ഭീഷണിയുണ്ടായതോടെ റോമിലേക്ക് വഴിതിരിച്ചുവിട്ടു. രണ്ട് ഇറ്റാലിയൻ യുദ്ധ വിമാനങ്ങളുടെ അകമ്പടിയോടെയാണ് വിമാനം ലാൻഡിംഗ് നടത്തിയത്. ഇമെയിൽ ഭീഷണി വ്യാജമാണെന്ന് യു.എസ് വ്യോമയാന അധികൃതർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |