SignIn
Kerala Kaumudi Online
Wednesday, 24 June 2026 10.50 AM IST

മദ്യ ശാലകൾക്ക് പൂട്ടിട്ട് വിജയ്

d

ചെന്നൈ: തമിഴ്നാട് സ്റ്റേറ്ര് മാർക്കറ്റിംഗ് കോർപറേഷന്റെ (ടാസ്‌മാക്) 717 മദ്യവില്പ ശാലകൾ പൂട്ടണമെന്ന വിജയ് സ‌ർക്കാരിന്റെ ഉത്തരവ് നടപ്പിലാക്കി തുടങ്ങി. . ആരാധനാലയങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ബസ് സ്റ്റാന്റുകൾ എന്നിവയുടെ 500 മീറ്റർ പരിധിയിലുള്ള മദ്യശാലകൾക്കാകും താഴു വീഴുക. രണ്ടാഴ്ചയ്ക്കുള്ളിൽ ഉത്തരവ് നടപ്പിലാക്കണമെന്നാണ് ഉത്തരവ്.

ആകെ 4765 വില്പപന കേന്ദ്രങ്ങളാണ് തമിഴ്നാട്ടിൽ ടാസ്‌മാകിനുള്ളത്. കഴിഞ്ഞ തവണ എം.കെ.സ്റ്റാലിൻ സർക്കാർ അധികാരമേറിയതിനു പിന്നാലെ 500 മദ്യവില്പനശാലകൾ പൂട്ടിയിരുന്നു. പിന്നീട് പല ഘട്ടമായി മറ്റ് സ്ഥങ്ങളിൽ മദ്യശാലകൾ തുറക്കുകയായിരുന്നു.

വിജയ്‌യുടെ ഉത്തരവിനു പിന്നാലെ സ്ത്രീകൾ ആഘോഷം തുടങ്ങിയെന്ന് മന്ത്രി എസ് കീർത്തന പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് സ്ത്രീകൾ ആദ്യം ആവശ്യപ്പെട്ടത് ഇക്കാര്യമാണ്.തമിഴ് കുടുംബങ്ങളുടെ നീണ്ട നാളുകളായുള്ള ആവശ്യമാണ് വിജയ് നിറവേറ്റിയതെന്ന് നടൻ കമലഹാസൻ പറഞ്ഞു. നടൻ വിശാലും നടപടിയെ പ്രശംസിച്ചു

പാതയോരങ്ങളിൽ

വേണ്ട, ബാനറുകൾ

പാതയോര ബോർഡുകളും ബാനറുകളും സ്ഥാപിക്കരുതെന്നും ആൾക്കൂട്ടം എത്തുന്നയിടങ്ങളിൽ പ്രചാരണ ബോർഡുകൾ പാടില്ലെന്നും വിജയ് ടി.വി.കെ പ്രവർത്തകർക്ക് നിർദേശം നൽകി. ഗതാഗതം തടസ്സപ്പെടുത്തി ഒന്നും ചെയ്യരുത്. പൊതുജനത്തിന് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന രീതിയിൽ ജന്മദിനത്തിനും മറ്റും ആഘോഷങ്ങൾ സംഘടിപ്പിക്കരുതെന്നും ക‌ർശന നിർദ്ദേശം നൽകിയിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360