SignIn
Kerala Kaumudi Online
Wednesday, 13 May 2026 2.51 AM IST

 കോടതികളുടെ അടിസ്ഥാനസൗകര്യം 50,​000 കോടി രൂപ ആവശ്യപ്പെടാൻ സുപ്രീംകോടതി

Increase Font Size Decrease Font Size Print Page
d

 സമഗ്രപദ്ധതിക്ക് പ്രത്യേക സമിതി

ന്യൂഡൽഹി: രാജ്യവ്യാപകമായി കോടതികളുടെ അടിസ്ഥാനസൗകര്യ വികസനത്തിന് കേന്ദ്രസർക്കാരിനോട് 50,​000 കോടി ആവശ്യപ്പെടാൻ സുപ്രീംകോടതി. സമഗ്രപദ്ധതി തയ്യാറാക്കാൻ പ്രത്യേക ആഭ്യന്തര സമിതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് രൂപീകരിച്ചു. ജസ്റ്റിസ് അരവിന്ദ് കുമാറാണ് ജുഡിഷ്യൽ അടിസ്ഥാനസൗകര്യ ഉപദേശക സമിതിയുടെ അദ്ധ്യക്ഷൻ. കൽക്കട്ട ഹൈക്കോടതി ജഡ്‌ജി ദേബാംഗ്സു ബസക്,​ പഞ്ചാബ് ഹരിയാന ഹൈക്കോടതി ജഡ്‌ജി അശ്വനി കുമാർ മിശ്ര,​ ബോംബെ ഹൈക്കോടതി ജഡ്‌ജി സോമശേഖർ സുന്ദരേശൻ,​ കേന്ദ്ര പൊതുമരാമത്ത് വകുപ്പ് ഡയറക്‌ടർ ജനറൽ എന്നിവരാണ് അംഗങ്ങൾ. സുപ്രീംകോടതി സെക്രട്ടറി ജനറലാണ് സമിതിയുടെ മെമ്പർ സെക്രട്ടറി. ആഗസ്റ്റ് 31നകം ഇടക്കാല റിപ്പോ‌ർട്ട് സമർപ്പിക്കാനാണ് ചീഫ് ജസ്റ്റിസിന്റെ നിർദ്ദേശം. ഈ റിപ്പോർട്ട് പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക കൗൺസിൽ അംഗം സഞ്ജയ് സന്യാലിന് കൈമാറും.

TAGS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360